Spread the love
കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

ഇന്റഗ്രേറ്റഡ് എം.എ. ഇന്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ 2021-22 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എം.എ. ഇന്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് പ്രവേശനം 14-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ നടക്കുന്നു. ബന്ധപ്പെട്ട് വകുപ്പുകളില്‍ നിന്നും ഫോണ്‍ വഴി നേരിട്ട് അറിയിപ്പ് ലഭിച്ചവര്‍ മാത്രം ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.

മലയാളം, ഹിന്ദി പി.എച്ച്.ഡി. പ്രവേശനം

സര്‍വകലാശാലാ പി.എച്ച്.ഡി. പ്രവേശന ഷോര്‍ട്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍, മലയാളം, ഹിന്ദി പഠന വിഭാഗങ്ങളില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ നേരത്തേ നല്‍കിയ അപേക്ഷയുടെ പകര്‍പ്പും ഗവേഷണ വിഷയത്തിന്റെ സിനോപ്‌സിസും സഹിതം 21-നകം അതത് വകുപ്പ് മേധാവികള്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷകരില്‍ നിന്ന് അഭിമുഖത്തിനു ശേഷം തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റില്‍ നിന്നാണ് പ്രവേശനം നടത്തുക. അഭിമുഖത്തിനുള്ള അപേക്ഷ ഇ-മെയിലില്‍ അറിയിക്കും.

അറബിക് പി.എച്ച്.ഡി. പ്രവേശനം

സര്‍വകലാശാലാ പി.എച്ച്.ഡി. പ്രവേശന ഷോര്‍ട്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍, അറബി പഠന വിഭാഗത്തില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ഗവേഷണ വിഷയത്തെ ആസ്പദമാക്കി 5 മിനിറ്റില്‍ കവിയാത്ത പ്രസന്റേഷനും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം 19-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍ 0494 2407394, 9447530013

അറബിക് ഹ്രസ്വകാല കോഴ്‌സ്

കാലിക്കറ്റ് സര്‍വകലാശാലാ അറബി പഠനവകുപ്പില്‍ പാര്‍ട്ട് ടൈം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അറബിക്, പി.ജി. പാര്‍ട്ട് ടൈം ഡിപ്ലോമ ഇന്‍ കൊമേഴ്‌സ് ആന്‍ര് മാനേജ്‌മെന്റ് ഇന്‍ അറബിക് ഫുള്‍ടൈം പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് എന്നീ കോഴ്‌സുകളുടെ പ്രവേശനത്തിനായി അപേക്ഷിച്ചവര്‍ 18-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ 0494 2407394, 9447530013.

MSW സ്‌പോട്ട് അഡ്മിഷന്‍

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള പേരാമ്പ്ര റീജിയണല്‍ സെന്ററില്‍ എം.എസ്.ഡബ്ല്യു-വിന് എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്., ലക്ഷദ്വീപ്, ഭിന്നശേഷി വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് 13-ന് രാവിലെ 11 മണിക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്കും അവസരം. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. സംവരണ വിഭാഗങ്ങളുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കുന്നതാണ്.

പെന്‍ഷന്‍കാര്‍ ആദായനികുതി സ്റ്റേറ്റ്‌മെന്റ് നല്‍കണം

കാലിക്കറ്റ് സര്‍വകലാശാലാ പെന്‍ഷന്‍കാര്‍ 2021-22 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി സ്റ്റേറ്റ്‌മെന്റ് ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം 20-ന് മുമ്പായി ധനകാര്യ വിഭാഗത്തില്‍ സമര്‍പ്പിക്കണം. സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കുന്നതിനുള്ള ഫോമും മറ്റു വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പെന്‍ഷനേഴ്‌സ് സ്‌പോട്ടില്‍ ലഭ്യമാണ്.

Leave a Reply