⭕️തിരുത്തലിനഅവസരം:
പിഎച്ച്.ഡി ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയവരിൽ ‘എക്‌സംപ്‌റ്റഡ് കാറ്റഗറി’ രേഖപ്പെടുത്താത്തവർക്ക് പ്രവേശനം വിഭാഗം വെബ്‌സൈറ്റിൽ 28 വൈകീട്ട് മൂന്നുവരെ തിരുത്താം.
⭕ഹിന്ദി പിഎച്ച്.ഡി അഭിമുഖം:
ഹിന്ദി പഠനവിഭാഗത്തിൽ പിഎച്ച്.ഡി പ്രവേശനത്തിന് യോഗ്യരായവർക്കുള്ള അഭിമുഖം മാർച്ച് രണ്ടിന് രാവിലെ 10.30-ന് പഠനവിഭാഗത്തിൽ നടക്കും.
⭕️കോവിഡ് പ്രത്യേക പരീക്ഷ:
നാലാംവർഷ ബി.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി നവംബർ 2020 റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ കോവിഡ് പ്രത്യേക പരീക്ഷയ്ക്ക് യോഗ്യരായവരുടെ പട്ടിക വെബ്‌സൈറ്റിൽ.
⭕️പരീക്ഷാ അപേക്ഷ:
ഒന്നാംസെമസ്റ്റർ ബി.വോക് നവംബർ 2020 റഗുലർ പരീക്ഷയ്ക്ക് പിഴകൂടാതെ മാർച്ച് ഏഴുവരെയും 170 രൂപ പിഴയോടെ മാർച്ച് 10 വരെയും ഓൺലൈനായി അപേക്ഷിക്കാം. അഫിലിയേറ്റഡ് കോളേജുകളിലെ ആറാംസെമസ്റ്റർ സി.ബി.സി.എസ്.എസ്.യു.ജി ഏപ്രിൽ 2022 റഗുലർപരീക്ഷയ്ക്ക് പിഴകൂടാതെ 28 വരെയും 170 രൂപ പിഴയോടെ മാർച്ച് നാലുവരെയും അപേക്ഷിക്കാം.
⭕️പരീക്ഷ:
മൂന്നാം സെമസ്റ്റർ എം.എസ്.സി ഫുഡ്‌സയൻസ് ആൻഡ് ടെക്‌നോളജി ഡിസംബർ 2021 സപ്ലിമെന്ററി പരീക്ഷകളും ഡിസംബർ 2020 കോവിഡ് പ്രത്യേക സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും മാർച്ച് 18-ന് തുടങ്ങും. അഫിലിയേറ്റഡ് കോളേജുകളിലെ സി.യു.സി.എസ്.എസ്. പി.ജി മൂന്നാം സെമസ്റ്റർ നവംബർ 2021 സപ്ലിമെന്ററി പരീക്ഷകളും നവംബർ 2020 കോവിഡ് പ്രത്യേക പരീക്ഷകളും 17-ന് തുടങ്ങും. എസ്.ഡി.ഇ മൂന്നാംസെമസ്റ്റർ സി.ബി.സി.എസ്.എസ്.പി.ജി നവംബർ 2020 റഗുലർ പരീക്ഷകളും അവസാന വർഷ/ 3,4 സെമസ്റ്റർ ഏപ്രിൽ /മേയ് 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഒൻപതിനു തുടങ്ങും.
⭕️ പുനർമൂല്യ നിർണയ ഫലം:
എസ്.ഡി.ഇ ഒന്നാംസെമസ്റ്റർ ബി.കോം, ബി.ബി.എ നവംബർ 2019 സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.ന്യൂസ്ടുഡെവയനാട്
⭕️പുനഃപരീക്ഷ:
കഴിഞ്ഞ ജൂലായ് 21-ന് നടന്ന ‘റൈറ്റിങ് ഫോർ അക്കാദമിക് ആൻഡ് പ്രൊഫഷണൽ സക്‌സസ്’ എന്ന പേപ്പറിന്, ചെർപ്പുളശ്ശേരി ഐഡിയൽ ആർട്‌സ് ആൻഡ് സയൻസ് കോളേജ്, ഐഡിയൽ ട്രെയിനിങ് കോളേജ്, എ.ഡബ്ല്യു.എച്ച്. കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് ആനക്കര, ഫാറൂക്ക് ബി.എഡ്. കോളേജ് കോട്ടയ്ക്കൽ എന്നിവിടങ്ങളിൽ പരീക്ഷയെഴുതിയ 2019 പ്രവേശനം വിദ്യാർഥികൾക്കും സുന്നിയ്യ അറബിക് കോളേജ് ചേന്ദമംഗല്ലൂർ കേന്ദ്രത്തിൽ പരീക്ഷയെഴുതിയ 057 മുതൽ 074 വരെ രജിസ്റ്റർനമ്പറുള്ളവർക്കും മാർച്ച് നാലിനു തുടങ്ങുന്ന രണ്ടാംസെമസ്റ്റർ പരീക്ഷയ്ക്കൊപ്പം പുനഃപരീക്ഷ നടത്തും. വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
⭕️പഠനസാമഗ്രി വിതരണം:
എസ്.ഡി.ഇ 2019 ആറാംസെമസ്റ്റർ ബി.എ എക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ബി.ബി.എ വിദ്യാർഥികൾക്കുള്ള പഠനസാമഗ്രികൾ 26 മുതൽ കോൺടാക്ട് ക്ലാസ് സെന്ററുകളിൽ വിതരണം ചെയ്യും. തൃശ്ശൂർ സെയ്ന്റ് തോമസ് കോളേജ് സെന്ററായ ബി.എ വിദ്യാർഥികൾ കേരളവർമ കോളേജിൽ നിന്ന് പഠനസാമഗ്രികൾ കൈപ്പറ്റണം. ഫോൺ 0494 2400288, 2407356, 7354.