കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ വിഭാഗം ബിരുദ-പിജി അപേക്ഷ തിയതി നീട്ടി
കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദൂരവിദ്യാഭ്യാസവിഭാഗം വഴി 2021-22 വര്‍ഷത്തിലേക്കുള്ള ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ക്ക് പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള തിയതി ദീര്‍ഘിപ്പിച്ചു.
പിഴയില്ലാതെ ഡിസംബര്‍ 6 വരെയും
100 രൂപ പിഴയോടുകൂടി ഡിസംബര്‍ 10 വരെയും അപേക്ഷിക്കാം. 500 രൂപ പിഴയോടു കൂടി
ഡിസംബര്‍ 15 വരെ അപേക്ഷ സ്വീകരിക്കും.
ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള
ലിങ്ക് www.sdeuoc.ac.in വൈബ്സൈറ്റില്‍.
ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പ്രിന്റൗട്ട് വിദൂരവിദ്യാഭ്യാസവിഭാഗത്തില്‍ നേരിട്ടോ / ഡയറക്ടര്‍, വിദൂരവിദ്യാഭ്യാസവിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, മലപ്പുറം – 673635 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ ഡിസംബര്‍ 15 നകം എത്തിക്കണം.
ഫോൺ : 0494 2407356, 2400288, 2660600.