തോഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാലാ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷ തീയ്യതികൾ പുറത്ത് വിട്ടു. ഡിസംബർ 18, 19 തീയതികളിൽ പരീക്ഷ നടക്കും. ഹാൾടിക്കറ്റ് പ്രവേശന വിഭാഗം വെബ്സൈറ്റായ admission.uoc.ac.in ൽ ലഭ്യമാണ്. വിദ്യാർത്ഥികൾ ഹാൾടിക്കറ്റിൽ പറഞ്ഞിട്ടുള്ള കേന്ദ്രങ്ങളിൽ പരീക്ഷക്ക് ഹാജരാകണം.
ജനുവരിയിൽ തുടങ്ങുന്ന കാലിക്കറ്റ് സർവകലാശാലാ ഇ.എം.എം.ആർ.സിയുടെ മാസീവ് ഓപ്പൺ ഓൺലൈൻ (മൂക്) കോഴ്‌സുകൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം (www.emmrccalicut.org). പ്രായഭേദമന്യേ ആർക്കും ഓൺലൈനിൽ സൗജന്യമായി പഠിക്കാനാകും. ആനിമൽ ബയോടെക്‌നോളജി, ജനിറ്റിക്‌സ് ആൻഡ് ജീനോമിക്‌സ്, ആർട്ട് ഓഫ് സി പ്രോഗ്രാമിങ്, സ്‌കൂൾ ഓർഗനൈസേഷൻ അഡ്മിനിസ്‌ട്രേഷൻ ആൻഡ് മാനേജ്‌മെന്റ്, ഇന്നൊവേറ്റീവ് സ്ട്രാറ്റജീസ് ഓഫ് ടീച്ചിങ് ആൻഡ് ലേണിങ്, എജ്യുക്കേഷണൽ സൈക്കോളജി, ഐ.സി.ടി. സ്‌കിൽസ് ഇൻ എജ്യുക്കേഷൻ, അപ്ലൈഡ് ആന്ഡഡ് ഇക്കണോമിക് സുവോളജി, എൻവയോൺമെന്റൽ കമ്യൂണിക്കേഷൻ, ഇക്കോളജി ആൻഡ് എൻവയോൺമെന്റൽ എത്തിക്‌സ്, ഇക്കണോമിക് ഹിസ്റ്ററി ഓഫ് ഇന്ത്യ, ലിറ്റററി ക്രിട്ടിസിസം, ഡിസ്‌ക്രീറ്റ് മാത്തമാറ്റിക്‌സ് എന്നിവയാണ് കോഴ്‌സുകൾ. വിദ്യാർഥികൾക്ക് രണ്ട് മുതൽ നാല് ക്രെഡിറ്റ് വരെ ഈ കോഴ്‌സ് വഴി നേടാനാകും. വിശദാംശങ്ങൾ www.swayam.gov.in എന്ന സൈറ്റിൽ ലഭ്യമാണ്.