
2021-22 അദ്ധ്യയന വര്‍ഷത്തെ കാലിക്കറ്റ് സര്‍വകലാശാല പി.ജി. പ്രവേശനത്തിന് ഇതു വരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഡിസംബര്‍ 3-ന് വൈകീട്ട് 3 മണി വരെ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. നിലവില്‍ അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും പ്രവേശനം നേടി ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തിയവര്‍ക്കും അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനും അവസരമുണ്ട്. തിരുത്തലുകള്‍ വരുത്തിയവര്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് സൂക്ഷിക്കേണ്ടതാണ്. ഫോണ്‍ 0494 2407016, 7017, (admission.uoc.ac.in)