മെഗാസ്റ്റാർ മമ്മൂട്ടി തന്നോട് ഒരു അവാർഡ് ഷോയുടെ അവതരണത്തിനിടെ ദേഷ്യപ്പെട്ട അനുഭവം വെളിപ്പെടുത്തി നടിയും അവതാരകയുമായ ജുവൽ മേരി. സ്റ്റേജ് ഷോയ്ക്കിടെ ഒരു അവാർഡ് കൊടുക്കാൻ മുൻകൂട്ടി പറയാതെ അപ്രതീക്ഷിതമായി മമ്മൂക്കയുടെ ഭാര്യ സുൽഫത്തിനെ വേദിയിലേക്ക് വിളിച്ചതും അവർ വരില്ലെന്ന് പറയേണ്ടിയും വന്നതോടെ താൻ ചാനെൽ അധികൃതരുടെ നിർദ്ദേശപ്രകാരം നിര്ബന്ധിച്ചതോടെയാണ് ഇക്കാര്യം ഉണ്ടായതെന്നും ജുവൽ പറയുന്നു.
എന്ത് സംസാരിക്കണം എന്നുപോലും അറിയാത്ത അവസ്ഥ ആയിരുന്നു. ഇതേ പരിപാടിയിൽ ദുൽഖർ സൽമാനും അദ്ദേഹത്തിന്റെ ഭാര്യയും ഉണ്ടായിരുന്നു. മികച്ച നടനുള്ള അവാർഡ് നൽകാനായിരുന്നു താൻ ൻ സുൽഫത്ത് മാഡത്തെ വേദിയിലേക്ക് ക്ഷണിച്ചതെന്നും മമ്മൂക്ക ഉടനടി അത് പറ്റില്ലെന്ന് പറഞ്ഞെന്നും ജുവൽ പറയുന്നു. ഞാൻ വീണ്ടും നിർബന്ധിച്ചു. അതുകേട്ടതോടെ മമ്മൂക്കയുടെ മുഖം മാറി. നല്ല ദേഷ്യത്തിലായി. ദുൽഖർ, സുൽഫത്ത് മാഡത്തിന്റെ കൈപിടിച്ച് ഇരുന്നു.
ഒടുവിൽ മനസില്ലാ മനസ്സോടെ സുൽഫത്ത് മാഡം വേദിയിലേക്ക് വന്നു. എന്നാൽ അവാർഡ് ആർക്കാണ് എന്നറിഞ്ഞതോടെ മമ്മൂക്ക അടക്കമുള്ളവരുടെ മട്ടു മാറിയെന്നും ജുവൽ പറയുന്നു. ദുൽഖറിനെയായിരുന്നു മികച്ച നടനുള്ള ആ അവാർഡ്. എന്നോട് ദേഷ്യം കാണിച്ച മമ്മൂക്ക തന്നെ സുൽഫിത്ത് മാഡം, ദുൽഖറിന് അവാർഡ് കൊടുക്കുന്നത് ഫോണിൽ പകർത്തി. അന്ന് രാത്രി എല്ലാവരും ഭക്ഷണം കഴിക്കാൻ ഒരുമിച്ചെത്തി. ഞാനുമുണ്ടായിരുന്നു. ഞാൻ സുൽഫത്ത് മാഡത്തിനോട് സോറി പറയാൻ പോയി. അപ്പോൾ മാഡം എന്നെ മോളേ എന്നുവിളിച്ചാണ് സംസാരിച്ചത്. ടെൻഷൻ ഉളളതുകൊണ്ടാണ് വേദിയിലേക്ക് വരാൻ താമസിച്ചതെന്നും സുൽഫത്ത് മാഡം എന്നോട് പറഞ്ഞു. ഇത് തനിക്ക് വല്ലാത്ത ഒരു അനുഭവമായിരുന്നു എന്നും ജൂവൽപറയുന്നു.