കൊച്ചി∙ കൊച്ചി സ്വദേശിനിയെ സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി. ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് വിളിച്ചുവരുത്തിയ യുവതിയെ നാദാപുരം സ്വദേശി കെട്ടിയിട്ട് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
പിന്നീട് 25 ലക്ഷം രൂപ നൽകി സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതായും അതിജീവിത പറഞ്ഞു. മാനസികമായി തകർന്ന താൻ ആത്മഹത്യയുടെ വക്കിലാണെന്നും അതിജീവിത അറിയിച്ചു.
അതേസമയം, കേസിൽ പ്രതിയായ നാദാപുരം സ്വദേശി വിദേശത്താണെന്ന് പൊലീസ് പറഞ്ഞു. വടകര റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.