മതനിന്ദാ കേസ് പ്രതിയായ നൂപുര്‍ ശര്‍മ്മയുടെ തലവെട്ടുന്നവര്‍ക്ക് വീട് സമ്മാനമായി നല്‍കുമെന്ന് വാഗ്ദാനം ചെയ്തയാള്‍ അറസ്റ്റില്‍. അജ്മീര്‍ ദര്‍ഗയിലെ ജീവനക്കാരനായ സല്‍മാന്‍ ചിഷ്തിയാണ് പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെ 12.45നാണ് അറസ്റ്റെന്ന് എസിപി വികാസ് സാങ്‌വാന്‍ അറിയിച്ചു. നൂപുര്‍ ശര്‍മയ്‌ക്കെതിരെ ഒരു വീഡിയോയിലൂടെയാണ് സല്‍മാന്‍ ഭീഷണി മുഴക്കിയത്. വീഡിയോ ചിത്രീകരിക്കുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നുഉദയ്പൂരിലെ തയ്യല്‍ക്കാരനായ കനയ്യലാലിന്റെ കൊലയാളികളായ റിയാസ് മുഹമ്മദും ഗോസ് മുഹമ്മദും പുറത്തിറക്കിയ വീഡിയോയ്ക്ക് സമാനമായിരുന്നു ഇതും. ജൂലൈ 4 ന് സല്‍മാന്‍ പുറത്തുവിട്ട വീഡിയോയയാണ് വൈറലായത്. പിന്നാലെ ആല്‍വാര്‍ ഗേറ്റ് പൊലീസ് കേസെടുക്കുകയായിരുന്നു.