Spread the love

വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ തനിക്കെതിരെ ക്യാംപെയിന്‍ നടത്തുകയാണ് എന്ന് വാവ സുരേഷ്. പാമ്പിനെ പിടിക്കാന്‍ എന്നെ വിളിക്കരുതെന്ന് പലരോടും പറയുന്നുണ്ട്. അദ്ദേഹത്തിന്‍റെ പേര് പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും വാവാ സുരേഷ് പറഞ്ഞു. “അപകടം പറ്റുമ്പോള്‍ പല കഥകളും ഇറങ്ങുന്നുണ്ട്. 2006 ലാണ് കേരള വനംവകുപ്പിന് പാമ്പിനെ പിടിക്കാന്‍ താന്‍ ട്രെയിനിംഗ് കൊടുക്കുന്നത്. അന്നൊന്നും കേരളത്തില്‍ മറ്റ് പാമ്പ് പിടുത്തക്കാരെ കണ്ടിട്ടില്ല. വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ എനിക്കെതിരെ ക്യാംപെയിന്‍ നടത്തുന്നുണ്ട്. എന്നെ പാമ്പിനെ പിടിക്കാന്‍ വിളിക്കരുതെന്ന് പലരോടും പറയുന്നുണ്ട്. അദ്ദേഹത്തിന്‍റെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല. ആരേയും ദ്രോഹിക്കാന്‍ ഞാന്‍ തയ്യാറല്ല. ശാസ്ത്രീയമായി പാമ്പിനെ ഹൂക്ക് വെച്ച് പിടിക്കുമ്പോള്‍ കയ്യില്‍ കടിയേറ്റ് ആറുദിവസം കോഴിക്കോട് രഹസ്യമായി ചികിത്സ എടുത്തയാളെ അറിയാം. കടിയേറ്റ ദിവസം എന്‍റെ കയ്യില്‍ ഹൂക്ക് ഉണ്ടായിരുന്നെങ്കിലും വയറ്റില്‍ കടിയേറ്റിരുന്നെങ്കില്‍ ജീവിതത്തിലേക്ക് എനിക്കൊരിക്കലും തിരിച്ചുവരാന്‍ പറ്റുമായിരുന്നില്ല”. വാവ സുമേഷ് പറയുന്നു.

Leave a Reply