
ഇന്ത്യന്‍ റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്‍ (ആര്‍ആര്‍സി) നോര്‍ത്തേണ്‍ റെയില്‍വേ സ്‌പോര്‍ട്‌സ് ക്വാട്ട വഴി വിവിധ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിനുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പ്രഖ്യാപിച്ചു. മൊത്തം 21 തസ്തികകളിലേക്കാണ് നിയമനം.
അത്‌ലറ്റിക്സ് – പുരുഷന്മാര്‍: 3,
വനിതകള്‍: 2
ക്രിക്കറ്റ്- പുരുഷന്മാര്‍: 3 പോസ്റ്റുകള്‍
ഭാരോദ്വഹനം – പുരുഷന്മാര്‍: 2
ഹാന്‍ഡ് ബോള്‍ – സ്ത്രീകള്‍: 2 പോസ്റ്റുകള്‍
ബാസ്കറ്റ്ബോള്‍ – സ്ത്രീകള്‍: 1, പുരുഷന്മാര്‍: 1
വോളിബോള്‍ – പുരുഷന്മാര്‍: 1 പോസ്റ്റ്
ചെസ്സ് – പുരുഷന്മാര്‍: 1 പോസ്റ്റ്
ബോഡി ബില്‍ഡിംഗ് – പുരുഷന്മാര്‍: 2 പോസ്റ്റുകള്‍
ബോക്സിംഗ് – സ്ത്രീകള്‍: 1 പോസ്റ്റ്
കബഡി – സ്ത്രീകള്‍: 2 പോസ്റ്റുകള്‍
മേല്‍പ്പറഞ്ഞ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന്, ഉദ്യോഗാര്‍ത്ഥികള്‍ 2022 ജനുവരി 1ന് 18 – 25 വയസ്സിന് ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
ഈ പോസ്റ്റിന് താല്‍പ്പര്യവും യോഗ്യതയുമുള്ളവര്‍ക്ക് ഇന്ത്യന്‍ റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ rrcnr.org-ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. റിക്രൂട്ട്‌മെന്റ് പ്രക്രിയയ്ക്കുള്ള അപേക്ഷാ പ്രക്രിയ 2021 ഡിസംബര്‍ 28 മുതല്‍ ആരംഭിച്ചു കഴിഞ്ഞു. പോസ്റ്റുകള്‍ക്ക് അപേക്ഷ ചെയ്യാനുള്ള അവസാന ദിവസം 2022 ജനുവരി 27 ആണ്.