Spread the love

കഴിഞ്ഞ കുറച്ച് കാലങ്ങളായി മലയാളികളുടെ സോഷ്യൽ മീഡിയ പേജുകളിൽ മായാതെ നിറഞ്ഞു നിൽക്കുന്ന പേരാണ് അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയുടേത്. തുടക്കത്തിലെ പ്രസിദ്ധിയിൽ നിന്നും കുപ്രസിദ്ധിയിലേക്ക് താരത്തിന്റെ പേര് വലിച്ചിഴക്കപ്പെട്ടുവെങ്കിലും തന്റേതായ സംസാരശൈലി കൊണ്ടും പെരുമാറ്റ രീതി കൊണ്ടും വിമർശനങ്ങൾക്കിടയിലും മലയാളികൾക്കിടയിലെ വലിയൊരു വിഭാഗത്തെ രേണു സുധി കയ്യിലെടുത്തിരുന്നു. വൈകാതെ ബിഗ് ബോസ് മലയാളം സീസൺ സെവനിലും മത്സരാർത്ഥിയായി എത്തിയ രേണു ഷോയിലൂടെയും വലിയൊരു വിഭാഗം ആരാധകരെ കയ്യിലെടുക്കുകയായിരുന്നു.

തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും കാഴ്ചപ്പാടുകളെ കുറിച്ചും വ്യക്തമായ ധാരണയുള്ള താരം പലപ്പോഴും ഇത് മാധ്യമങ്ങൾക്ക് മുന്നിൽ വെട്ടി തുറന്നു പറയാറുണ്ട്. മിക്കപ്പോഴും ഇത്തരം തുറന്നുപറച്ചിലുകൾ വലിയ വിമർശനങ്ങൾക്കും ട്രോളുകൾക്കും വഴി വെക്കുമെങ്കിലും സ്വന്തം കാറും മാനേജറും ആൽബങ്ങളും ഷോർട്ട് ഫിലിമുകളും വിദേശത്തും സ്വദേശത്തും ആയി ഉദ്ഘാടനങ്ങളും ഒക്കെയായി വിമർശിക്കുന്നവർക്ക് മുന്നിൽ വളർന്നുകൊണ്ടിരിക്കുകയാണ് താരം.

മുൻപ് സുധിയുടെ മരണത്തിനുശേഷം രേണുവിനെയും രണ്ട് കുട്ടികൾ അടങ്ങുന്ന കുടുംബത്തെയും പലരും ചേർത്തു പിടിച്ചിരുന്നു. ഇതിൽ ഒരാളായിരുന്നു സ്റ്റാർ മാജിക് ഷോയുടെ അവതാരക കൂടിയായിരുന്ന ലക്ഷ്മി നക്ഷത്ര. എന്നാൽ പിന്നീടങ്ങോട്ട് ഇവർ തമ്മിലുള്ള സൗഹൃദം മങ്ങുന്ന കാഴ്ചയായിരുന്നു കണ്ടത്. ലക്ഷ്മിയുടെ സുഹൃത്തുക്കൾ ആയിരുന്ന രേണുവും അനുമോളും ഒരുപോലെ ബിഗ് ബോസ് ഹൗസിൽ എത്തിയപ്പോൾ ലക്ഷ്മി അനുമോൾക്ക് വേണ്ടി മാത്രമായിരുന്നു താരം പ്രേക്ഷക പിന്തുണ നേടിയത്. ഇത് രേണുവും ലക്ഷ്മിയും തമ്മിലുള്ള സൗഹൃദം അവസാനിച്ചു എന്ന ചർച്ചയിലേക്ക് നയിച്ചിരുന്നു ഇപ്പോൾ ഇതാ ലക്ഷ്മി നക്ഷത്രയെക്കുറിച്ച് തുറന്നു പറയുകയാണ് രേണു സുധി.

രേണു സുധിയുടെ വാക്കുകൾ

സുധി ചേട്ടൻ മരിച്ചശേഷം എന്നെ എല്ലാ മാസവും സഹായിച്ച ഒരുപാട് പേരുണ്ട്. പ്രത്യേകിച്ച് ലക്ഷ്മി നക്ഷത്ര. ഹൃദയത്തിൽ നിന്ന് ഞാൻ അവർക്ക് നന്ദി പറയുന്നു. വഴിമുട്ടി നിന്ന സമയത്ത് എന്നെ സഹായിച്ചയാളാണ്. എന്നും എപ്പോഴും എല്ലാവരോടും സഹായം ചോദിക്കാൻ പറ്റുമോ? അതുകൊണ്ട് ഞാൻ എനിക്ക് അറിയാവുന്ന തൊഴിൽ ചെയ്തു. അതിൽ ഞാൻ അഭിമാനിക്കുന്നു. എന്തായാലും ഇപ്പോൾ ഞാൻ സീറോയിൽ അല്ല കിടക്കുന്നത്. ബിഗ് ബോസ് പോലൊരു വലിയ ഷോയിലേക്കാണ് എനിക്ക് അവസരം കിട്ടിയത്. അതുപോലെ വലിയ വലിയ കലാകാരന്മാരുടെ കൂടെ അഭിനയിക്കാനും സാധിക്കുന്നത് ദൈവത്തിന്റെയും സുധി ചേട്ടന്റെയും അനുഗ്രഹം കൊണ്ടു മാത്രമാണ്

Leave a Reply