ഒരു വസ്തുവിനേയോ ജീവിയേയോ പ്രധാനകഥാപാത്രങ്ങളാക്കുന്ന സിനിമകൾ ഇറങ്ങുന്നതും ഇത്തരം ചിത്രങ്ങൾ കാണികളിൽ വലിയ കൗതുകം സൃഷ്ടിക്കുന്നതും നമ്മളൊരുപാട് കണ്ടിട്ടുണ്ട്. ജൂനിയർ മാൻഡ്രേക്കിൽ തുടങ്ങി ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ അമ്പല നടയിൽ വരെ ഇത്തരം ജീവനില്ലാത്ത കഥാപാത്രങ്ങളുടെ ശ്രദ്ധേയ സാന്നിധ്യം കാണാം. ജൂനിയർ മാൻഡ്രേക്കിൽ ഇത് പ്രശനക്കാരനായ മൊട്ടത്തലയൻ ആയിരുന്നെങ്കിൽ അമ്പല നടയിലെത്തുമ്പോൾ സാക്ഷാൽ ഗുരുവായൂരപ്പനായ് അവതരിക്കുന്ന ഒരു ഡ്രോൺ ക്യാമറായാണ്.

ഇനി ജീവനുള്ളവയുടെ കാര്യമെടുത്താൽ ഇന്ത്യയിലെ ടോപ് സംവിധായകൻ രാജമൗലി വരെ തന്റെ ഹിറ്റ് സിനിമയിൽ നായകനായ് മാറ്റിയത് ജീവജാലങ്ങളിൽ തന്നെ നിസ്സാരക്കാരനായ ഒരു ഈച്ചയേയാണ്. സി.ഐ.ഡി മൂസയിലെ അർജുനും, പട്ടാഭിഷേകത്തിലെ ലക്ഷ്മിക്കുട്ടി എന്ന ആനയും പറവയിലെ പ്രാവിൻ പറ്റവും എന്തിന് ഏറ്റവുമൊടുവിൽ നെയ്മറിലെ നായയുമൊക്കെ പ്രസ്തുത കഥകളിൽ അത്രകണ്ട് പ്രാധാന്യമുള്ളവയിരുന്നു. ഇത്തരത്തിൽ ടൈറ്റിലും പ്രധാനപ്പെട്ട ക്യാരക്റ്റർ പോസ്റ്ററിലുമെല്ലാം വന്യജീവി സാന്നിധ്യമുള്ള ഒരു സിനിമയാണിപ്പോൾ സംസാരവിഷയം.

സിക്കാഡയിലെ ഹിറ്റ് ഗാനം കേൾക്കാം..
https://youtu.be/HoBH4BhtoRQ?si=NnZGdD03jgjax0Js
പറഞ്ഞുവരുന്നത് സംഗീത സംവിധായകൻ ശ്രീജിത്ത് ഇടവന ആദ്യമായി സിനിമാ സംവിധായക കുപ്പായത്തിലെത്തുന്ന ചിത്രം സിക്കാഡയെ കുറിച്ചാണ്. പേരിൽ തന്നെ ചീവീടാണ്. ചീവീട് കുടുംബത്തിൽ പെട്ട ഏറെ പ്രത്യേകതയുള്ള ജീവജാലമാണ് സിക്കാഡ. ടൈറ്റിലിനു പുറമേ ചിത്രത്തിന്റെ പോസ്റ്ററുകളിലും സിക്കാഡയുടെ സാന്നിധ്യം കാര്യമായി തന്നെ കാണാം.
ഗന്ധർവ്വൻ കാട്’ പാട്ടു കേൾക്കാം..
ചീവീടിനു പുറമെ സുൽത്താൻ എന്ന കാട്ടുപോത്തിന്റെയും ഇലെയാന എന്ന പാമ്പിനെയുമൊക്കെ ക്യാരക്റ്റർ പോസ്റ്ററുകളും അണിയറക്കാർ പുറത്തിറക്കിയിട്ടുണ്ട്.എന്തായാലും നായികാ-നായകന്മാരുടെ സിറ്റി ലൈഫ് പ്രണയവും കാടിന്റെ ഹൊറർ മൂഡുമൊക്കെ ഇതുവരെ പുറത്തിറങ്ങിയ പാട്ടുകളിൽ വ്യക്തമാണ്. എങ്കിൽ സിനിമയുടെ കഥയിൽ എവിടെ പ്രശ്ങ്ങളും പിരിമുറുക്കങ്ങളും സംഭവിക്കുന്നുവെന്നും സിനിമയിൽ പാമ്പും ചീവീടും പോത്തുമൊക്കെ എങ്ങനെ തങ്ങളുടെ കഥാപാത്രങ്ങൾ വൃത്തിയായി കൈകാര്യം ചെയ്യുന്നു എന്നുമൊക്കെ ഓഗസ്ത് 9 ന് തിയറ്ററിൽ കണ്ടറിയാം. സംഗതി എന്തായാലും മഞ്ഞുമ്മൽ ബോയ്സിനു ശേഷം തിയറ്റർ നിറയ്ക്കാനുള്ള അടുത്ത സർവൈവർ എക്സ്‌പീരിയൻസ് ആയിരിക്കും സിക്കാഡയെന്നാണ് പ്രേക്ഷരുടെ പൊതുവെയുള്ള വിലയിരുത്തൽ.
മലയാളം, തമിഴ്, കന്നഡ, തെലുങ്കു ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ റിലീസ് ഓഗസ്ത് 9നാണ്. 4 ഭാഷകളിലും ഒന്നിനോടൊന്ന് ഈണങ്ങളും വരികളും വ്യത്യസ്തപ്പെട്ട 24 പാട്ടുകളുമായാണ് ചിത്രം പുറത്തിറങ്ങുക. സംവിധായകൻ ശ്രീജിത്ത് തന്നെയാണ് 4 ഭാഷകളിലേയും പാട്ടുകളും ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.
തീര്‍ണ ഫിലിംസ് ആന്റ് എന്‍റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍, പി ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്ചിത്രം നിര്‍മിക്കുന്നത്. ഗോൾ, ജനകൻ, സെവൻസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവ നടന്‍ രജിത് പത്തുവര്‍ഷത്തിനുശേഷം പുതിയ ഗെറ്റപ്പില്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2018, തലൈനഗരം 2, ലൂസിഫർ,കടുവ ഉള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമയില്‍ സ്വഭാവവേഷങ്ങളിലൂടെ തിളങ്ങുന്ന ജെയ്സ് ജോസ് പള്ളിപ്പാടനും ചിത്രത്തിൽ കരുത്തുറ്റ വേഷത്തിലുണ്ട്. ഗായത്രി മയൂരയാണ് നായിക. മറ്റു പ്രമുഖതാരങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ബാംഗ്ലൂര്‍, കൊച്ചി, അട്ടപ്പാടി എന്നിവിടങ്ങളാണ്.
നവീന്‍ രാജ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ് ഷൈജിത്ത് കുമരന്‍. ഗാനരചന– വിവേക് മുഴക്കുന്ന്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് കെ മത്തായി. ഓഡിയോഗ്രാഫി– ആഡ് ലിന്‍ സൈമണ്‍ ചിറ്റിലപ്പിള്ളി, സൗണ്ട് എഡിറ്റര്‍– സുജിത് സുരേന്ദ്രന്‍. ശബ്ദമിശ്രണം– ഫസല്‍ എ ബക്കര്‍ സ്റ്റുഡിയോ– എസ്.എ. സ്റ്റുഡിയോ, പിആര്‍ഒ– എ.എസ്. ദിനേശ്, പ്രമോഷൻ& മാർക്കറ്റിംങ് –മൂവി ഗാങ്, കലാസംവിധാനം –ഉണ്ണി എല്‍ദോ, കോസ്റ്റ്യൂം–ജെസിയ ജോര്‍ജ്, നൃത്തസംവിധാനം–റ്റീഷ്യ , മേക്കപ്പ് ജീവ, കോ–പ്രൊഡ്യൂസര്‍– ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍, പ്രവീണ്‍ രവീന്ദ്രന്‍. ലൈന്‍ പ്രൊഡ്യൂസര്‍– ദീപക് വേണുഗോപാല്‍, അനീഷ് അട്ടപ്പാടി, പ്രജിത്ത് നമ്പ്യാര്‍, ഉണ്ണി എല്‍ദോ. സ്റ്റില്‍സ്– അലന്‍ മിഥുന്‍, പോസ്റ്റര്‍ ഡിസൈന്‍–മഡ് ഹൗസ്