Spread the love

സിനിമാ ചിത്രീകരണം കാണാൻ പോകുന്നവരിൽ കൗതുകമുണർത്തുന്ന കാഴ്ചയാണ് കാരവൻ. സൂപ്പർതാരങ്ങളുടെ അത്യാഢംബര വണ്ടി കാണുമ്പോൾ തന്നെ അദ്ഭുതമായിരിക്കും. ഇതിന്റെ അകത്തൊന്ന് കയറിനോക്കണമെന്ന് ആഗ്രഹിക്കാത്തവരും കുറവാണ്. അങ്ങനെ കാരവനുളളിൽ കയറാൻ ആഗ്രഹിച്ച കുട്ടികളെ മുഴുവൻ തന്റെ കാരവനിൽ കയറ്റി മറ്റു താരങ്ങളില്‍ നിന്നും വ്യത്യസ്തനാകുകയാണ് തമിഴ് നടൻ സൂരി.

ഗ്രാമപ്രദേശത്തിൽ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി വന്നതായിരുന്നു സൂരി. താരത്തിനായി പ്രത്യേക കാരവനും ഒരുക്കിയിരുന്നു. സൂരി വന്നതറിഞ്ഞ് താരത്തെ നേരിൽ കാണാൻ കുട്ടികളടക്കമുള്ള ആരാധകരും വന്നിരുന്നു. സൂരിയെ നേരിൽ കണ്ടപ്പോൾ കുട്ടികൾ മറ്റൊരാഗ്രഹം കൂടി പറഞ്ഞു. ഈ കാരവനിലൊന്ന് കയറണം. മറിച്ചൊന്ന് ആലോചിക്കാതെ കുട്ടികളെയെല്ലാം തന്റെ കാരവനിൽ കയറ്റി അവരുടെ ആഗ്രഹം പൂർത്തീകരിക്കുകയായിരുന്നു.

കോമഡി നടനായി തമിഴകത്തെത്തി തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് സൂരി. വെട്രിമാരൻ സംവിധാനം ചെയ്ത വിടുതലൈയിലൂടെ സൂരി നായകനായും അരങ്ങേറ്റം നടത്തി. ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയിരുന്നു. വിജയ് സേതുപതി, ഭവാനി ശ്രീ, ഗൗതം മേനോൻ തുടങ്ങിയവരായിരുന്നു മറ്റു വേഷങ്ങളിൽ. ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും ഉടൻ റിലീസാവും.

Leave a Reply