ഇന്ത്യക്കാർക്കുള്ള യാത്രാ നിയന്ത്രണം നീക്കി കാനഡ. നാളെ മുതൽ ഇന്ത്യയിൽ നിന്നുള്ള നേരിട്ടുള്ള വിമാനങ്ങൾക്ക് അനുമതി.കൊവിഡ് രണ്ടാം തരംഗത്തിന് പിന്നാലെ കാനഡ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നത്. നാളെ മുതൽ എയർ കാനഡയും എയർ ഇന്ത്യയും സർവീസ് പുനരാരംഭിക്കും.
യാത്രക്കാർ ആർടിപിസിആർ പതിനെട്ട് മണിക്കൂർ മുൻപെടുത്ത ആർടിപിസിആർ നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്. മുൻപ് കൊവിഡ് പോസിറ്റീവ് ആയവർ ആണെങ്കിൽ അംഗീകൃതമായ ലാബിൽ നിന്ന് കൊവിഡ് പോസിറ്റീവ് എന്ന് സ്ഥിരീകരിച്ച റിപ്പോർട്ട് ഹാജരാക്കണം. കാനഡയിലേക്കുള്ള ഫ്ളൈറ്റിന് 14 ദിവസത്തിനും 180 ദിവസത്തിനും ഇടയിലായിരിക്കണം സാമ്പിള് ശേഖരിച്ച തീയ്യതി. യാത്രയ്ക്ക് ആവശ്യമായ ഇത്തരം രേഖകൾ ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ എയർലൈൻസിന് യാത്രികനെ വിലക്കാൻ അവകാശമണ്ടെന്നും അധികൃതർ വ്യക്തമാക്കി.