പത്തനംതിട്ട: പത്തനംതിട്ടയിലെ കാനറാ ബാങ്ക് ശാഖയിൽ നിന്ന് എട്ടു കോടി 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയും, ബാങ്ക് ജീവനക്കാർ ജീവനക്കാരനുമായ വിജീഷ് വർഗീസ് പോലീസ് പിടിയിൽ.

ബാംഗ്ലൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പിടിയിലാകുമ്പോൾ വിജീഷിന്റെ കൂടെ പ്രതികളെ കൂടെ ഭാര്യയും, രണ്ടു കുട്ടികളും ഉണ്ടായിരുന്നു. ഒളുവിൽ കഴിയുകയായിരുന്ന പ്രതിയെ കഴിഞ്ഞദിവസം വൈകുന്നേരത്തോടെ ബാംഗ്ലൂരിലെ വസതിയിലെത്തി പോലീസ് പിടികൂടുകയായിരുന്നു എന്നാണ് സൂചന. തിങ്കളാഴ്ച ഉച്ചയോടെ പ്രതിയെ പത്തനംതിട്ടയിൽ എത്തിച്ചേക്കും.
മൂന്നു ദിവസം മുമ്പാണ് പത്തനംതിട്ടയിൽ നിന്ന് പോലീസ് വിജീഷിനെ അറസ്റ്റ് ചെയ്യാനായി ബാംഗ്ലൂരിലേക്ക് പുറപ്പെട്ടത്. ബാങ്കിലെ ക്ലാർക്ക് കം ക്യാഷ്യറായി ജോലി ചെയ്തിരുന്ന വിജേഷ് വർഗീസ് കാനറ ബാങ്കിൻറെ പത്തനംതിട്ട രണ്ടാം ശാഖയിൽ നിന്നും 8.13 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. ദീർഘകാലത്തേക്കുള്ള സ്ഥിരനിക്ഷേപത്തിലെയും, കാലാവധി പിന്നിട്ടിട്ടും പിൻവലിക്കാതെ അക്കൗണ്ടുകളിലെയും പണമാണ് തട്ടിയത്.
ക്രമക്കേട് കണ്ടെത്തിയതോടെ ഭാര്യക്കു കുട്ടികൾക്കുമൊപ്പം ഒളിവിൽ പോകുകയായിരുന്നു. തട്ടിപ്പിൽ മറ്റാർക്കും പങ്കില്ല എന്നാണ് പ്രാഥമിക നിഗമനം.
ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധികൃതർക്ക് വിവരം ലഭിച്ചത്. കാനറാ ബാങ്ക് ഈ തന്പമൺ ബ്രാഞ്ചിലെ ഒരു ജീവനക്കാരന്റെ ഭാര്യയുടെ സ്ഥിരനിക്ഷേപ അക്കൗണ്ടിലെ 9.70 ലക്ഷം പിൻവലിച്ചതായി ആയിരുന്നു കണ്ടെത്തൽ. ഇത് ജീവനക്കാരൻ അധികൃതരെ അറിയിച്ചു.ഇടപാടുകൾ കൈകാര്യം ചെയ്തിരുന്ന വിജേഷ്, ഇത് തന്റെ പിഴവാണെന്നു പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. ബാങ്കിൻറെ പാർക്കിങ്ങ് അക്കൗണ്ടിൽ നിന്ന് പണം തിരികെ നൽകി പരാതി പരിഹരിച്ചു.
ഇതേതുടർന്ന് ഫെബ്രുവരിയിൽ അധികൃതർ നടത്തിയ പരിശോധനയിലാണ് കോടികളുടെ തട്ടിപ്പ് വ്യക്തമാവുകയും ചെയ്തത്. അതേസമയം വൻക്രമക്കേട് നടന്നിട്ടും തിരിച്ചറിയാതിരുന്ന കാരണത്താൽ ബാങ്ക് മാനേജർ ഉൾപ്പടെ 5 ജീവനക്കാരെ അധികൃതർ സസ്പെൻഡ് ചെയ്തിട്ടുണ്ട്.