
റിയൊ ഡി ജനീറോ: ഖത്തര്‍ ലോകകപ്പിനുള്ള 26 അംഗ ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. നെയ്മര്‍ അടക്കമുള്ള പ്രമുഖ താരങ്ങളെല്ലാം ടീമിലെത്തിയപ്പോള്‍ പരിക്കേറ്റ ഫിലിപ്പെ കുടീഞ്ഞോ ടീമിലില്ല. രണ്ട് പതിറ്റാണ്ടിന് ശേഷം വീണ്ടും ലോകകിരീടമുയര്‍ത്താന്‍ ശക്തരില്‍ ശക്തമായ നിരയുമായാണ് കാനറികള്‍ എത്തുന്നത്. നെയ്മറിനെ അമിതമായി ആശ്രയിച്ച പഴയകാലത്ത് നിന്ന് ടിറ്റെയുടെ തന്ത്രങ്ങള്‍ വിളക്കിച്ചേര്‍ത്ത 26 പേര്‍.
നെയ്മര്‍ നേതൃത്വം നല്‍കുന്ന മുന്നേറ്റത്തില്‍ ആഴ്‌സനല്‍ താരം ഗബ്രിയേല്‍ ജീസസ്, റയല്‍ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ, ബാഴ്‌സയുടെ റഫീഞ്ഞ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ആന്റണി, ലിവര്‍പൂളിന്റെ ഫിര്‍മിനോ, ടോട്ടനത്തിന്റെ റിച്ചാര്‍ലിസന്‍ എന്നിവര്‍ക്കാണ് ഗോളടിക്കാനുള്ള ചുമതല. കാസിമിറോയ്ക്കാകും മധ്യനിരയുടെ കടിഞ്ഞാണ്‍. ലൂക്കാസ് പക്വേറ്റ, എവര്‍ട്ടന്‍ റിബെയ്‌റോ, ഫ്രഡ്, ഫാബിഞ്ഞോ, എന്നിവരുള്‍പ്പെടുന്ന നിരയ്ക്ക് മുന്നേറ്റത്തിലേക്ക് പന്തെത്തിക്കാനും കളി ആവശ്യപ്പെടുമ്പോള്‍ സ്‌കോര്‍ ചെയ്യാനും മികവേറെ.
ബ്രസീല്‍ ടീം: അലിസണ്‍ ബെക്കര്‍, എഡേഴ്‌സന്‍, വെവെര്‍ട്ടന്‍ (ഗോള്‍ കീപ്പര്‍മാര്‍). ഡാനിലോ, ഡാനി ആല്‍വസ്, അലക്‌സാന്‍ഡ്രോ, അലക്‌സ് ടെല്ലസ്, തിയാഗോ സില്‍വ, മിലിറ്റാവോ, മര്‍ക്വിഞ്ഞോസ് (പ്രതിരോധം). ബ്രമര്‍, കാസിമിറോ, ലൂക്കാസ് പക്വേറ്റ, റിബെയ്‌റോ, ഗ്വിമറെസ്, ഫ്രഡ്, ഫാബിഞ്ഞോ (മധ്യനിര). നെയ്മര്‍, ഗബ്രിയേല്‍ ജീസസ്, വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ, റഫീഞ്ഞ, ആന്റണി, ഫിര്‍മിനോ, റിച്ചാര്‍ലിസന്‍, മാര്‍ട്ടിനെല്ലി, പെഡ്രോ (മുന്നേറ്റം)