തിരൂര്‍> തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയില്‍ വിവിധ സ്‌കൂളുകളില്‍ 2021- 22 അധ്യായനവര്‍ഷം ആരംഭിക്കുന്ന പൂര്‍ണ/ഭാഗിക സമയ പിഎച്ച്ഡി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സ്‌കൂളുകളിലായി 21 ഒഴിവുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഭാഷാശാസ്ത്രം –3, മലയാളം(സാഹിത്യപഠനം)–2, മലയാളം (സംസ്‌കാരപൈതൃകപഠനം)–4, ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍സ്–1, പരിസ്ഥിതിപഠനം–2, വികസനപഠനം–2, ചരിത്രപഠനം–1, സോഷ്യോളജി-1, ചലച്ചിത്രപഠനം-2, വിവര്‍ത്തനം – താരതമ്യപഠനം- 3.
അപേക്ഷകര്‍ ബിരുദാനന്തരബിരുദ തലത്തില്‍ 55% മാര്‍ക്ക് നേടിയിരിക്കണം. ഒബിസി/പട്ടികജാതി/പട്ടികവര്‍ഗ/ഭിന്നശേഷി വിഭാഗങ്ങളിലുള്ളവര്‍ക്ക് 50% മാര്‍ക്ക് മതിയാകും. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ ഓണ്‍ലൈന്‍/തപാല്‍ മുഖാന്തിരമോ സര്‍വകലാശാലയില്‍ ജനുവരി നാലിന് വൈകീട്ട് അഞ്ചിനകം മണിക്കകം ലഭിക്കണം.
പ്രവേശന പരീക്ഷ ജനുവരി 15ന് രാവിലെ 10 മുതല്‍ സര്‍വകലാശാല അക്ഷരം കാമ്പസില്‍. വിവരങ്ങള്‍ക്ക് www.malayalamuniversity.edu.in വെബ്‌സൈറ്റില്‍ സന്ദര്‍ശിക്കുക.