Spread the love
കാൻ ചലച്ചിത്രമേള: ഇന്ത്യയെ പ്രതിനിധീകരിച്ച് എ ആർ റഹ്മാനും നയൻതാരയും

ഫ്രാൻസിലെ കാൻ ചലച്ചിത്രമേളയുടെ ആദ്യദിനം ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രശസ്ത സംഗീത സംവിധായകൻ എ ആർ റഹ്മാനും നടി നയൻതാരയും. എ ആർ റഹ്‌മാൻ, റിക്കി കെജ്, ഗായകൻ മമെ ഖാൻ, സംവിധായകൻ ശേഖർ കപൂർ, നടന്മാരായ അക്ഷയ് കുമാർ, നവാസുദ്ദീൻ സിദ്ദിഖി, മാധവൻ, നടിമാരായ നയൻതാര, പൂജ ഹെഡ്‌ഗെ, തമന്ന ഭാട്ടിയ, വാണി ത്രിപാഠി, സെൻസർബോർഡ് ചെയർമാൻ പ്രസൂൺ ജോഷി എന്നിവരാണ് ഇന്ത്യൻ പ്രതിനിധി സംഘത്തിലുണ്ടാവുക. ഈ മാസം 17നാരംഭിക്കുന്ന മേളയുടെ ഉദ്ഘാടന ദിനത്തിൽ ഇന്ത്യയുടെ പ്രതിനിധിസംഘത്തെ വാർത്താവിതരണ മന്ത്രി അനുരാഗ് ഠാക്കൂർ നയിക്കും. ഇന്ത്യയാണ് ഫോക്കസ് രാജ്യം. സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം, ഫ്രാൻസ്-ഇന്ത്യ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികം, കാൻ ഫിലിം ഫെസ്റ്റിവലിന്റെ 75-ാം വർഷം എന്നിവ പരിഗണിച്ചാണ് ഇന്ത്യയെ ആദരണീയ രാജ്യമായി തെരഞ്ഞെടുത്തത്. ചലച്ചിത്രമേളയുടെ ഭാഗമായുള്ള ഫിലിം മാർക്കറ്റിൽ ആദ്യ ‘കൺട്രി ഓഫ് ഓണർ’ അംഗീകാരവും ഇന്ത്യക്കാണ്. നടൻ മാധവൻ സംവിധാനം ചെയ്ത റോക്കട്രി: ദ നമ്പി ഇഫെക്ട് മെയ് 19ന് പ്രദർശിപ്പിക്കുന്നുണ്ട്.

Leave a Reply