പൊതുവേ നടിമാരെ കയ്യിൽ കിട്ടിയാൽ മിക്ക മാധ്യമങ്ങൾക്കും ഒരേ ക്ലീഷേ ചോദ്യമാണ് ‘ എപ്പോൾ കല്യാണം?’. പ്രായത്തിനും വിദ്യാഭ്യാസത്തിനും സമ്പന്നതയ്ക്കും അപ്പുറം മനസ്സിനിണങ്ങുന്ന ആളെ കണ്ടുപിടിച്ചു ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ആളുകളുള്ള ഈ കാലത്ത് ഈ ചോദ്യം കേൾക്കേണ്ടി വരിക എന്നത് വലിയ നാണകേടാണ്. സെലിബ്രിറ്റികളിൽ തന്നെ സ്ത്രീകളാണ് പലപ്പോഴും ഈ ചോദ്യം നേരിടേണ്ടി വരിക.
ചെയ്ത സിനിമകൾ മിക്കതും ഹിറ്റായി മാറിയ നടിയാണ് നിഖില വിമൽ. കുറിക്ക് കൊള്ളുന്ന മറുപടികൾ കൊണ്ടും ഉറച്ച നിലപാടുകൾ കൊണ്ടും നടി എന്നും ശ്രദ്ധേയ ആവാറുണ്ട്. ഇപ്പോഴിതാ വിവാഹം എപ്പോഴെന്ന ചോദ്യത്തിന് കലക്കൻ മറുപടി കൊടുത്ത നിഖിലയുടെ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്.
ലവ് ഓർ അറേഞ്ച്ഡ് മാര്യേജിനോടാണോ താല്പര്യം എന്നതായിരുന്നു ചോദ്യം. ഇതിന് ‘എനിക്ക് വിവാഹത്തോട് താല്പര്യമില്ല. നോ മാര്യേജ്. എന്നെ ആർക്കും നിർബന്ധിച്ച് കല്യാണം കഴിപ്പിക്കാൻ പറ്റില്ല. എനിക്ക് എപ്പോഴേലും തോന്നുവാണേൽ കഴിക്കും’, എന്നായിരുന്നു നിഖില മറുപടി നൽകിയത്.