ബെല്ലി ഫാറ്റ് അഥവാ വയറിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് എന്നത് സ്ത്രീ-പുരുഷ ഭേദമന്യേ പലർക്കും ഒരു വലിയ തലവേദനയാണ്. ആരോഗ്യത്തെ സാരമായി ബാധിക്കുന്നു എന്നതിനപ്പുറം നമ്മുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കാനും ഇതിന് സാധിക്കും. വയറിൽ അടിഞ്ഞു കൂടിയ കൊഴുപ്പ് കാലക്രമേണ ഹൃദയസംബന്ധമായ അസുഖങ്ങൾ, പ്രമേഹം തുടങ്ങിയവയ്‌ക്കും കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.
പലപ്പോഴും തിരക്കേറിയ ജീവിതത്തിനിടയിൽ പല ആളുകൾക്കും ജിമ്മിൽ പോകുന്നത് ഉൾപ്പെടെ നടക്കാറില്ല. ശരീരഭാരം നിയന്ത്രിക്കാൻ ആരോഗ്യകരമായ ഭക്ഷണശൈലി പിന്തുടരുന്നതിനും ഇവർക്ക് സാധിക്കാറില്ല. അങ്ങനെ ജോലിത്തിരക്ക് കാരണം ശരീരത്തിന്റെ ഈ വലിയ പ്രശ്‌നത്തെ മാറ്റാൻ സാധിക്കാത്തവർക്കായി ഒരു മാജിക് ഡ്രിങ്കിന്റെ റെസിപ്പി പരിചയപ്പെടാം. വയറിലെ കൊഴുപ്പിനെ അലിയിച്ചു കളയാൻ ഈ മാജിക് ഡ്രിങ്ക് നിങ്ങളെ സഹായിക്കും. രാത്രി അത്താഴം കഴിഞ്ഞതിന് ശേഷം ഇത് കുടിക്കാവുന്നതാണ്. തുടർച്ചായി ഈ മാജിക് ഡ്രിങ്ക് കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.
ഇനി ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ഇഞ്ചി, മഞ്ഞൾപ്പൊടി, കരിഞ്ചീരകം, നാരങ്ങ, കുരുമുളക് എന്നിവയാണ് ഇത് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. ഇഞ്ചി ദഹനപ്രക്രിയയെ സഹായിക്കുന്നതിന് പുറമെ മെറ്റബോളിസം വർദ്ധിപ്പിക്കുന്നു. മഞ്ഞൾപ്പൊടി കൊഴുപ്പിന്റെ കോശങ്ങളെ വളർച്ചയെ പ്രതിരോധിക്കുന്നു. കരിഞ്ചീരകം ആകട്ടെ അമിതവണ്ണത്തെ ചെറുക്കുന്ന ഘടകങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള വിത്താണ്. നാരങ്ങാനീരും കൊഴുപ്പിനെ അലിയിക്കാൻ സഹായിക്കുന്നു.
ആദ്യമായി അരക്കഷണം ഇഞ്ചി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, 1 ടീസ്പൂൺ കരിഞ്ചീരകം എന്നിവ ഒരുമിച്ച് ചേർത്ത് നന്നായി പൊടിച്ചെടുക്കുക. ഈ മിക്‌സ് ചൂട് വെള്ളത്തിലേക്ക് ചേർത്ത ശേഷം എട്ട് മിനിറ്റ് വയ്‌ക്കുക. അതിലേക്ക് ഒരു ചെറിയ കഷണം നാരങ്ങയുടെ നീരും. ഒരു നുള്ള് കുരുമുളകും ചേർത്ത ശേഷം കഴിക്കാവുന്നതാണ്.