Spread the love
ക്യാപ്റ്റൻ ഒറിജിനൽ’; വി ഡി സതീശന്റെ ചിത്രം പങ്കുവെച്ച് ഹൈബി ഈഡൻ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ‌ വിജയം ഉറപ്പിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഹൈബി ഈ‍ഡൻ. പിന്നിൽ ചേർന്ന് നിൽക്കാൻ ഇഷ്ടമാണ്. ക്യാപ്റ്റൻ എന്ന ക്യാപ്ഷനൊപ്പമാണ് ചിത്രം പങ്കുവെച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ തൃക്കാക്കരയിലെ ക്യാപ്റ്റന്‍ വി ഡി സതീശൻ ആയിരുന്നുവെന്നാണ് ഹൈബി സൂചിപ്പിക്കുന്നത്. ഇതിന് പിന്നാലെ ‘ക്യാപ്റ്റന്‍ (ഒറിജിനല്‍)’ തരംഗമാവുകയായിരുന്നു. ഇത്രയും കാലം ഇടതുപക്ഷം പിണറായി വിജയനെ ക്യാപ്റ്റന്‍ എന്നായിരുന്നു വിശേഷിപ്പിച്ചുകൊണ്ടിരുന്നത്. കേരളത്തിന്റെ മണ്ണിന്റേയും മനുഷ്യന്റേയും മനസ്സറിഞ്ഞ നേതാവാണ് എന്നും വിഡി. ഹരിതരാഷ്ട്രീയത്തിന്റെ കരുത്തുറ്റ നേതാവ് വിഡി സതീശന്‍ ഉറപ്പാക്കിയത് പി ടി തോമസ് എന്ന നിലപാടിന്റെ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണ് എന്നായിരുന്നു ഇതോടൊപ്പം പ്രതാപന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. കേരള ടീമിന്റെ ക്യാപ്റ്റന്‍ മാറി എന്നായിരുന്നു മുന്‍ എംഎല്‍എ അനില്‍ അക്കര ഫേസ്ബുക്കില്‍ എഴുതിയത്.

Leave a Reply