മലയാളികളുടെ ഫീൽഗുഡ്മൂവികളിൽ മിക്കതും സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ജിസ് ജോയ്. ഒരുകാലത്ത് ആസിഫ് അലി തന്റെ കരിയർ തകർച്ചയിൽ നിന്നും തിരിച്ചു കയറിവന്നത് ജിസ്ജോയ് സിനിമകളിലൂടെ ആയിരുന്നു. സംവിധായകൻ എന്ന നിലയിൽ മാത്രമല്ല തിരക്കഥാകൃത്തായും ഗാന രചയിതാവായും ഡബ്ബിങ് ആർട്ടിസ്റ്റായുമൊക്കെ ശ്രദ്ധേയനാണ് ജിസ്. മലയാളികളുടെ പ്രിയപ്പെട്ട അല്ലു അർജുന്റെ മല്ലു ശബ്ദം ജിസ് ജോയിയുടേതാണ്. ഇപ്പോഴിതാ മുൻപ് നടൻ ക്യാപ്റ്റൻ രാജുവിൽ നിന്നും ഹൃദയസ്പർശിയായ അനുഭവം താരം പങ്കു വെച്ചിരിക്കുകയാണ്.
നസ്രാണിയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം, തനിക്ക് അതിൽ ചെറിയ റോളുണ്ടായിരുന്നു. താൻ ആ സമയത്ത് ആർട്ടിസ്റ്റും അല്ല ജൂനിയർ ആർട്ടിസ്റ്റും അല്ല. അതുകൊണ്ട് തന്നെ സെറ്റിൽ മാറി നിൽക്കുകയായിരുന്നു. ഈ സമയം ക്യാപ്റ്റൻ രാജു ചേട്ടൻ തന്നെ കണ്ടുവെന്നും അദ്ദേഹം കൈകാട്ടി വിളിച്ചു.
“നീ ആ ഡബ്ബിങ് ചെയ്യുന്നവനല്ലേ, നീ എന്തിനാ മാറി നിൽക്കുന്നത്.. സിനിമയിൽ ഒരിക്കലും മാറി നിൽക്കരുത്. എപ്പോഴും മുകളിലെ സ്ഥാനത്ത്എ ത്തിപ്പെടാൻ നോക്കിക്കോണം, മാറി നിന്നാൽ അങ്ങനെ നിന്ന് പോവത്തുള്ളു. നീ ഇങ്ങ് വാ ഇവിടെ ഇരിക്ക് “അദ്ദേഹം പറഞ്ഞത് ഇപ്പോഴും മനസിലുണ്ടെന്ന് ജിസ് പറയുന്നു .
രാജുവേട്ടന്റെ വാക്കും കേട്ട് അങ്ങോട്ട്ചെല്ലുമ്പോൾ അവിടെ മമ്മുക്കയുണ്ട്, ജഗതി ശ്രീകുമാർ ചേട്ടനുണ്ട്. ഞാൻ കസേര ഇട്ട് അവരുടെ കൂടെ പോയി ഇരുന്നു. കാപ്റ്റൻ രാജുവേട്ടനെ പോലെ അങ്ങനെ കുറേ നല്ല ആളുകളെ ഇപ്പോഴും മിസ്സ് ചെയ്യുന്നുണ്ട് എന്നും താരം പറയുന്നു.
നസ്രാണിയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം, എനിക്ക് അതിൽ ചെറിയ റോളുണ്ട്.ഞാൻ ആർട്ടിസ്റ്റും അല്ല ജൂനിയർ ആർട്ടിസ്റ്റും അല്ല,അപ്പൊ ഇങ്ങനെ മാറി നിക്കുന്ന സമയം ക്യാപ്റ്റൻ രാജു ചേട്ടൻ എന്നെ കണ്ടു, പുള്ളി കൈകാട്ടി എന്നെ ഇങ്ങ് വിളിച്ചിട്ട്, ” നീ ആ ഡബ്ബിങ് ചെയ്യുന്നവനല്ലേ, നീ എന്തിനാ മാറി നിൽക്കുന്നത്.. സിനിമയിൽ ഒരിക്കലും മാറി നിൽക്കരുത് എപ്പോഴും മുകളിലെ സ്ഥാനത് എത്തിപ്പെടാൻ നോക്കിക്കോണം, മാറി നിന്നാൽ അങ്ങനെ നിന്ന് പോവതുള്ളു..നീ ഇങ്ങ് വാ ഇവിടെ ഇരിക്ക് “അദ്ദേഹം പറഞ്ഞത് ഇപ്പോഴും മനസിലുണ്ട്.ഞാൻ ചെല്ലുമ്പോൾ മമ്മുക്കയുണ്ട്, ജഗതി ശ്രീകുമാർ ചേട്ടനുണ്ട്,ഞാൻ കസേര ഇട്ട് അവരുടെ കൂടെ പോയി ഇരുന്നു.. 😁😁അങ്ങനെ കുറേ നല്ല ആളുകളെ ഇപ്പോഴും മിസ്സ് ചെയ്യുന്നുണ്ട്,അവരെ ഓർക്കാറുണ്ട്..മാള അരവിന്ദൻ ചേട്ടനൊക്കെ.. ജിസ് ജോയ്