
തെങ്കാശി∙ തമിഴ്നാട് തെങ്കാശിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറു പേർ മരിച്ചു. കാറും സിമന്‍റ് കയറ്റി വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന ആറുപേരും സംഭവ സ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടു. തെങ്കാശി പുളിയാങ്കുടി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
കുറ്റാലം സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. വഴിയാത്രക്കാരാണ് വിവരം പൊലീസിലും അഗ്നിശമനസേനയിലും എത്തിച്ചത്. കാര്‍ത്തിക്, സുബ്രഹ്മണ്യം, മനോജ്, വേല്‍മനോജ്, മനു സുബ്രഹ്മണ്യം എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.