സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന് പുറത്ത് ശനിയാഴ്ച നടന്ന രണ്ട് കാർ ബോംബ് സ്‌ഫോടനങ്ങളിൽ 100 പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി രാജ്യത്തിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഹസൻ ഷെയ്ഖ് മുഹമ്മദ് ഞായറാഴ്ച രാവിലെ പ്രസ്താവനയിൽ പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രാലയത്തെയും ഒരു കവലയെയും സ്‌കൂളിനെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദികൾ തീവ്രവാദ ഗ്രൂപ്പായ അൽ-ഷബാബാണെന്ന് അധികൃതർ ആരോപിച്ചു.
ഉച്ചയ്ക്ക് 2:00 മണിയോടെ, അൽ-ഷബാബ് ഭീകരർ കുട്ടികളും സ്ത്രീകളും പ്രായമായവരും ഉൾപ്പെടെയുള്ള സാധാരണക്കാരെ ലക്ഷ്യമിട്ട് രണ്ട് സ്ഫോടനങ്ങൾ നടത്തി,” പോലീസ് വക്താവ് സാദിഖ് ദൂദിഷെ പറഞ്ഞു.
സ്‌ഫോടനം “സ്വതന്ത്ര മാധ്യമപ്രവർത്തകൻ മുഹമ്മദ് ഇസെ കോന ഉൾപ്പെടെ നിരവധി സിവിലിയൻമാർക്ക്” പരിക്കേൽക്കാൻ കാരണമായതായി സ്റ്റേറ്റ് ന്യൂസ് ഏജൻസി സോന്ന പറഞ്ഞു. ടിവി റിപ്പോർട്ടറായ കോന കൊല്ലപ്പെട്ടതാറ്റയി സോമാലിയൻ ജേണലിസ്റ്റ് സിൻഡിക്കേറ്റും (എസ്ജെഎസ്) സ്ഥിരീകരിച്ചു.