പത്തനംതിട്ട തിരുവല്ല വെണ്ണിക്കുളം കല്ലുപാലത്തില്‍ നിന്ന് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. കുമളി ചക്കുപാലം സ്വദേശിയായ ചാണ്ടി മാത്യു, മക്കളായ ഫേബാ ചാണ്ടി , ബ്ലസി ചാണ്ടി എന്നിവരാണ് മരിച്ചത്. സ്വകാര്യ ബസിനു സൈഡ് നല്‍കുന്നതിനിടെ കാര്‍ തോട്ടിലേയ്ക്കു മറിഞ്ഞാണ് അപകടമെന്നാണ് സൂചന.
നാട്ടുകാര്‍ കാറിലുള്ളവരെ പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പഴയ ആള്‍ട്ടോ കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിനുള്ളില്‍ ഒരു കുട്ടിയുണ്ടെന്ന സംശയത്തെ തുടര്‍ന്നു പ്രദേശത്ത് നാട്ടുകാര്‍ തെരച്ചില്‍ നടത്തുന്നു. അച്ചന്‍കോവിലാറ്റിലും നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചിലാരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.