റാന്നി : കാറും ചരക്കു ലോറിയും കൂട്ടിയിടിച്ച് 2 പേർക്കു പരുക്കേറ്റു. തോട്ടമൺ വാഴക്കാലായിൽ ഷൈല (54), പാണ്ടിക്കാട് ആലുങ്കൽ സനൂപ് (35) എന്നിവർക്കാണ് പരുക്കേറ്റത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പുനലൂർ മൂവാറ്റുപുഴ പാതയിലെ റാന്നി എസ്‌സി പടിയിൽ ഇന്നലെ നാലരയോടെയാണ് സംഭവം.
മാടത്തുംപടി ഭാഗത്തു നിന്നെത്തിയതാണ് കാർ. എതിരെയെത്തിയതാണ് ലോറി. കാർ തെറ്റായ ദിശയിലെത്തായാണ് ഇടിച്ചത്. കാറിന്റെ മുൻവശം പൂർണമായി തകർന്നു. അടുത്തിടെ റജിസ്റ്റർ ചെയ്ത പുതിയ കാറാണിത്. ലോറിയുടെ ബമ്പറിനും മറ്റും നാശമുണ്ട്.