
ഫെലിസിറ്റി എയ്‌സ് എന്ന വലിയ പനാമ ചരക്ക് കപ്പലിനാണ് തീപിടിച്ചത്. അറ്റ്ലാന്റിക് സമുദ്രത്തിലെ അസോർസ് ദ്വീപുകൾക്ക് സമീപത്തുവച്ചാണ് തീപിടുത്തമുണ്ടായത്. 3,965 ഫോക്‌സ്‌വാഗൺ എജി വാഹനങ്ങളുണ്ടെന്നാണ് ഫോക്‌സ്‌വാഗൺ യുഎസ് വെളിപ്പെടുത്തി. ഇതിൽ പോർഷെയുടെ 1100 കാറുകളാണ് ഉണ്ടായിരുന്നത്. 100-ലധികം കാറുകൾ ടെക്‌സാസിലെ പോർട്ട് ഓഫ് ഹൂസ്റ്റണിലേക്കായിരുന്നു. കപ്പലിലെ 22 ജീവനക്കാരെ പോർച്ചുഗീസ് നാവികസേനയും വ്യോമസേനയും ഒഴിപ്പിച്ചു. സംഭവത്തിൽ ബാധിച്ച ഉപഭോക്താക്കളെ അവരുടെ ഓട്ടോമൊബൈൽ ഡീലർമാർ ബന്ധപ്പെടുന്നുണ്ടെന്ന് പോർഷെയുടെ വക്താവ് ലൂക്ക് വാൻഡെസാൻഡെ പറഞ്ഞു.