Spread the love

കെ എസ് ആർ ടി സി ബസ്സിൽ അധ്യാപികയ്ക്ക് എതിരെയുണ്ടായ ലൈംഗികാതിക്രമം ചെറുക്കാൻ ശ്രമിക്കാതിരുന്ന ബസ് കണ്ടക്ടർക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് ഗതാഗത വകപ്പ് മന്ത്രി ആന്റണി രാജു. കണ്ടക്ടർക്ക് വീഴചപറ്റിയതായി കെഎസ്ആർടിസി വിജിലൻസ് വിഭാഗം ഗതാഗത വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തിരുവനന്തപുരം-കോഴിക്കോട് സൂപ്പർ ഡീലക്സ് ബസ്സിൽ എറണാകുളത്തിനും തൃശ്ശൂരിനുമിടയിൽ വച്ചാണ് അധ്യാപികകക് നേരെ അതിക്രമം ഉണ്ടായത്. ബസ് കണ്ടക്ടർ ജാഫറിനോട് ഇക്കാര്യം പറഞ്ഞെങ്കിലും അവഹേളിക്കുന്ന രീതിയിലായിരുന്നു പെരുമാറ്റമെന്ന് അധ്യാപിക പരാതിപ്പെട്ടിരുന്നു. ഉപദ്രവിച്ചയാളെ തിരിച്ചറിഞ്ഞില്ലെങ്കിലും ഇയാൾക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ്സെടുത്തിട്ടുണ്ട്. ബഹളത്തിനിടെ ഇയാൾ ബസ്സിൽ നിന്ന് കടന്നുകളഞ്ഞെന്നാണ് അധ്യാപിക പറയുന്നത്. ലൈംഗികാതിക്രമത്തിനേക്കാളും കണ്ടക്ടറുടെ പ്രകോപനവും മറ്റു യാത്രക്കാരുടെ നിസ്സഹകരണവുമാണ് ഏറെ വേദനിപ്പിച്ചതെന്നും അധ്യാപിക.

Leave a Reply