‘ഉദ്ഘാടനം സ്റ്റാർ’ എന്നെ വിളിച്ച് വളരെയധികം അധിക്ഷേപിക്കുമെങ്കിലും ശരീരത്തിന്റെയും വസ്ത്രങ്ങളുടെയും പേരിൽ ബോഡി ഷെയിമിങ് ചെയ്യുമെങ്കിലും മലയാളികളിൽ വലിയൊരു പങ്കും നടി ഹണി റോസിന്റെ ആരാധകരാണ് എന്നതിൽ സംശയമില്ല. സാമൂഹ്യ മാധ്യമങ്ങളിൽ നടിയുടെ ഓരോ ചിത്രങ്ങളും വീഡിയോകളും അത്രകണ്ട് വേഗത്തിലാണ് സാധാരണ വൈറൽ ആവാറുള്ളത്.പൊതുവേ ഹണിയുടെ വസ്ത്രധാരണം വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ടെങ്കിലും കണ്ണുകെട്ടിയുള്ള മലയാളികളുടെ വിമർശനങ്ങൾക്കപ്പുറം പലപ്പോഴും താരത്തിന്റെ ഡ്രസ്സിംഗ് സെൻസിനും കളർ ചോയ്സിനും വലിയ കയ്യടികൾ സോഷ്യൽ മീഡിയ നൽകാറുണ്ട്.
ഇപ്പോഴിതാ താരത്തിന്റെ പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട 27 പേർക്കെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീവിരുദ്ധ കമന്‍റിട്ടവർക്കെതിരെ നടി ഹണി റോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഒരു വ്യക്തി തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്നു പറഞ്ഞു കൊണ്ട് കഴിഞ്ഞ ദിവസം നടി ഫേസ്ബുക്കിലിട്ട പോസ്റ്റിനു താഴെ വന്ന കമന്റുകൾ ആണ് പരാതിക്കാധാരമായത്.
സ്ത്രീവിരുദ്ധവും അപകീർത്തികരവുമായ കമന്റുകൾക്കെതിരെ ഞായറാഴ്ച വൈകീട്ട് എറണാകുളം സെൻട്രൽ പൊലീസിൽ നടി പരാതി നൽകി ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തിയാണ് പൊലീസ് കേസെടുത്തതെന്നാണ് വിവരം. ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ പെടുന്ന, ഒരു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകളാണിത്