പാലക്കാട്: യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാതെ സര്‍വീസ് നടത്തുന്ന ജില്ലയിലെ സ്വകാര്യ ബസുകള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്. തിങ്കളാഴ്ച ആരംഭിച്ച പരിശോധനയില്‍ മൂന്നുദിവസത്തിനുള്ളില്‍ 58 ബസുകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ പറഞ്ഞു. 500 രൂപ പ്രാകാരം 29,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
യാത്രക്കാര്‍ ടിക്കറ്റ് ചോദിച്ചാല്‍ പോലും നല്‍കാത്ത അവസ്ഥയാണ്. ടിക്കറ്റ് ഇല്ലാതെ യാത്രചെയ്താല്‍ യാത്രക്കാര്‍ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ പരാതി നല്‍കണമെങ്കില്‍ ഏത് ബസിലാണ് യാത്ര ചെയ്തതെന്ന് തിരിച്ചറിയാന്‍ ടിക്കറ്റ് അത്യാവശ്യമാണ്. നിലവില്‍ എല്ലാ സ്വകാര്യ ബസുകളും ഒരേ നിറമായതില്‍ ടിക്കറ്റ് ഇല്ലാത്തപക്ഷം ഉദ്യോഗസ്ഥര്‍ക്ക് ബസ് കണ്ടെത്താനും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമായാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇതിനിടയില്‍
നിരക്ക് വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉടന്‍ പരിഗണിച്ചില്ലെങ്കില്‍ സംസ്ഥാനത്താകെ സ്വകാര്യ ബസുകള്‍ മാര്‍ച്ച് 24മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തുമെന്നാണ് ബസ് ഉടമകളുടെ സംയുക്ത സമിതി അറിയിച്ചിരിക്കുന്നത്.
യാത്രക്കാര്‍ ചാര്‍ജ് കൊടുത്ത ഉടന്‍ ടിക്കറ്റും ചോദിച്ചു വാങ്ങണം. മെഷീന്‍ ടിക്കറ്റ് ഇല്ലാത്ത ബസുകളാണെങ്കില്‍ എഴുതി നല്‍കുമ്പോള്‍ ബസിന്റെ നമ്പര്‍ കൃത്യമായി രേഖപ്പെടുത്തണം. ബസിന്റെ നമ്ബര്‍ ഇല്ലാത്ത ടിക്കറ്റുകള്‍ പരിഗണിക്കില്ല. വിരലില്‍ എണ്ണാവുന്ന ബസുകളില്‍ മാത്രമാണ് ടിക്കറ്റ് നല്‍കുന്നത്. ഇന്നലെ മാത്രം 28 ബസുകള്‍ക്കെരിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് എം.കെ.ജയേഷ് കുമാര്‍ (എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ, പാലക്കാട്) അറിയിച്ചു.