Spread the love


കേസ് പിൻവലിക്കില്ല, വിചാരണ നേരിടേണ്ടിവരും ;കയ്യാങ്കളിക്ക്‌ തിരിച്ചടി

ന്യൂഡൽഹി : നിയമസഭയിൽ പൊതുമുതൽ നശിപ്പിച്ചതിന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി മുൻ മന്ത്രിമാരായ ഈ.പി ജയരാജൻ,കെ. ടി ജലീൽ എന്നിവർ ഉൾപ്പെടെ ആറു പേർ വിചാരണ നേരിടേണ്ടിവരും. 2015 മാർച്ച് 13ന് നിയമസഭയിൽ നടന്ന അക്രമങ്ങളുടെ പേരിലുള്ള കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയതോടെയാണിത്.സുപ്രീംകോടതി ഉത്തരവ് എത്തിയാൽ ഉടൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി,പ്രതികൾക്ക് സമൻസ് അയച്ച് വിചാരണ നടപടികൾ ആരംഭിക്കും. നിയമസഭയിൽ നടക്കുന്ന ക്രിമിനൽ പ്രവർത്തികൾ, എംഎൽഎമാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ലെന്നും അതിക്രമങ്ങളെ സഭാനടപടികളുടെ ഭാഗം എന്ന് കരുതാനാവില്ലെന്നും ജസ്റ്റിസ് ഡി. വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.നിയമസഭാംഗങ്ങളുടെ അവകാശങ്ങൾ ക്രിമിനൽ പ്രവർത്തികൾക്ക്‌ പരിരക്ഷ നൽകുമെന്ന നിലപാട് ഭരണഘടനാ വ്യവസ്ഥയോടുള്ള വഞ്ചനയാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
പ്രോസിക്യുട്ട് ചെയ്യപ്പെടുമെന്ന ഭീതിയില്ലാതെ,അർത്ഥവത്തായ ചർച്ചകളിൽ സജീവമായ പങ്കളിത്തത്തിന് ആവശ്യമായ അഭിപ്രായ സ്വാതന്ത്ര്യം മാത്രമാണ് സഭാoഗങ്ങൾക്ക് ഭരണഘടന നൽകുന്നത്.പ്രതിഷേധത്തിന്റെ മറവിലുള്ള ക്രിമിനൽ നടപടികൾക്ക് സംരക്ഷണമില്ല. പൊതുമുതൽ നശിപ്പിക്കുന്നത് സഭയിലെ സംരക്ഷിത അവകാശങ്ങളുടെ ഭാഗമല്ല.കോടതി കുറ്റപ്പെടുത്തി.2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുന്നതിന്റെ ഭാഗമായി പ്രതിപക്ഷത്തെ ഏതാനും എംഎൽഎമാർ സ്പീക്കറുടെ കസേരയും മൈക്കുമുൾപ്പെടെ നശിപ്പിച്ചെന്ന കേസ് പിൻവലിക്കാനാണ് സർക്കാർ കോടതിയുടെ അനുമതി തേടിയത്. അതിക്രമത്തിൽ രണ്ട് ലക്ഷത്തി
കേസ് പിൻവലിക്കുന്നതിന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടും ഹൈക്കോടതിയും അനുമതി നിഷേധിച്ചപ്പോഴാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.കയ്യാങ്കളിയിൽ 2,20,093 രൂപയുടെ നഷ്ടമാണുണ്ടായെന്നാണ് കണക്ക്.

Leave a Reply