Spread the love
നടിയെ ആക്രമിച്ച കേസ്; ദിലീപടക്കമുള്ളവരുടെ ശബ്ദം തിരിച്ചറിഞ്ഞ് മഞ്ജു

നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരുടെ മൊഴിയെടുത്ത് അന്വേഷണ സംഘം. ഒരു പെണ്ണിനെ രക്ഷിക്കാൻ ശ്രമിച്ചതിനാണ് താൻ ഈ ശിക്ഷ അനുഭവിക്കുന്നതെന്ന ദിലീപിന്‍റെ ഓഡിയോ അടക്കം ബാലചന്ദ്ര കുമാർ അന്വേഷണ സംഘത്തിന് കൈമാറിയ ഓഡിയോകൾ സ്ഥിരീകരിക്കുന്നതിനാണ് മഞ്ജു വാര്യരുടെ മൊഴിയെടുത്തത്. ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ റെക്കോ‍ർഡിലുള്ളത് ദിലീപിന്‍റെ ശബ്ദമാണെന്ന് മഞ്ജു വാര്യർ തിരിച്ചറിഞ്ഞു. ദിലീപിന് പുറമെ അനൂപ്, സുരാജ് അടക്കമുള്ളവരുടെയും ശബ്ദം മഞ്ജു തിരിച്ചറിഞ്ഞിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ ഇപ്പോൾ പുറത്ത് വന്ന ഡിജിറ്റൽ തെളിവുകളിലും മഞ്ജുവിൽ നിന്ന് വ്യക്തത തേടിയിട്ടുണ്ട്. കേസിൽ കാവ്യ മാധവന്‍റെ ചോദ്യം ചെയ്യൽ നാളെ നടക്കാനിരിക്കെയാണ് മഞ്ജു വാര്യരുടെ മൊഴി വീണ്ടുമെടുത്തത്. കേസിലെ ഗൂഡാലോചനയെക്കുറിച്ച് കാവ്യയ്ക്ക് എല്ലാം അറിയാമെന്നാണ് ബാലചന്ദ്ര കുമാർ അടക്കമുള്ളവരുടെ മൊഴി.

Leave a Reply