Spread the love
നടിയെ ആക്രമിച്ച കേസ്; സാക്ഷി മൊഴി അട്ടിമറിച്ചതിന്‍റെ കൂടുതൽ ശബ്ദരേഖകൾ പുറത്ത്

നടിയെ ആക്രമിച്ച കേസിന്‍റെ സാക്ഷി മൊഴികൾ അട്ടിമറിച്ചതിന്‍റെ കൂടുതൽ തെളിവുകൾ പുറത്ത്. ജയിലിൽ നിന്ന് പൾസർ സുനി ദിലീപിനയച്ച കത്തിനെക്കുറിച്ച് എങ്ങനെ മൊഴി നൽകണമെന് ബി രാമൻപിള്ള പ്രോസിക്യൂഷൻ സാക്ഷിയെ പഠിപ്പിക്കുന്ന സംഭാഷണമാണ് അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചത്. ഗൂഢാലോചനയിൽ ദിലീപിനെതിരായ പ്രധാന തെളിവുകളിൽ ഒന്ന് ആയ പൾസർ സുനി പണം ആവശ്യപ്പെട്ട് ദിലീപിനയച്ച കത്തിനെക്കുറിച്ച് പൊലീസ് നടത്തിയ കണ്ടെത്തലുകൾ എങ്ങനെ മാറ്റിപ്പറയണമെന്നാണ് സീനിയർ അഭിഭാഷകനായ ബി രാമൻപിള്ള ദിലീപിന്‍റെ സഹോദരൻ അനൂപിനെ പഠിപ്പിക്കുന്നത്. മൊഴി പഠിപ്പിക്കുന്നതിനിടെ അനൂപ് മൊബൈൽ ഫോണിൽ ഇത് റെക്കോഡ് ചെയ്യുകയായിരുന്നു. ഫോണ്‍ പരിശോധനയിൽ ലഭിച്ച ഈ തെളിവ് ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടിയ്ത്ത് കൈമാറി. കേസിൽ അഭിഭാഷകൻ ചട്ടം ലംഘിച്ച് എങ്ങനെ ഇടപെട്ടു എന്നതിന്‍റെ തെളിവായാണ് ഓഡിയോ കൈമാറിയത്.

Leave a Reply