പാലക്കാട് എക്സൈസ് ഡിവിഷൻ ഓഫീസിൽ നടത്തിയ വിജിലൻസ് റെയ്ഡിൽ പത്തു ലക്ഷത്തിലധികം രൂപ കൈക്കൂലി പണം കണ്ടെത്തിയ സംഭവത്തിൽ പതിനാല് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്തു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എംഎം നാസർ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റിനാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസറുമായ എസ്.സജീവ്, ചിറ്റൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. അജയൻ, ചിറ്റൂർ എക്സൈസ് ഇൻസ്പെക്ടർ ഇ രമേശ്, എക്സൈസ് ഇന്റലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സെന്തിൽകുമാർ, എക്സൈസ് സിവിഷൻ ഓഫീസിലെ ഓഫീസ് അറ്റൻ്റഡ് നൂറുദ്ദീൻ, പ്രിവൻ്റീവ് ഓഫീസർ എ എസ് പ്രവീൺകുമാർ, സിവിൽ എക്സൈസ് ഓഫീസർ സൂരജ്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പി സന്തോഷ് കുമാർ, പ്രിവൻ്റീവ് ഓഫീസർ മൻസൂർ അലി, സിവിൽ എക്സൈസ് ഓഫീസർ വിനായകൻ, ചിറ്റൂർ എക്സൈസ് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ ശശികുമാർ , എക്സൈസ് ഇൻ്റലിജൻസ് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ പി. ഷാജി, ചിറ്റൂർ റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ ശ്യാംജിത് എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്. മെയ് 16 നാണ് വിജിലൻസ് വിഭാഗം പാലക്കാട് എക്സൈസ് ഡിവിഷൻ ഓഫീസിൽ റെയ്ഡ് നടത്തിയത്. ഇത് രണ്ടാം തവണയാണ് പാലക്കാട് ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥർ കൂട്ട നടപടി നേരിടുന്നത്. മുൻപ് വ്യാജ കള്ള് നിർമ്മാണ കേന്ദ്രത്തിന് ഒത്താശ ചെയ്ത സംഭവത്തിലാണ് കൂട്ട നടപടി നേരിട്ടത്. സ്പിരിറ്റ് മാഫിയയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കേസിൽ സ്പിരിറ്റ് മാഫിയയുമായി നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഷാജി എസ് രാജൻ ഉൾപ്പടെ ഒൻപത് ഉദ്യോഗസ്ഥരെ നേരത്തേ സസ്പെൻ്റ് ചെയ്തിരുന്നു.