Spread the love
എടിഎം കാർഡ് ഇല്ലാതെ പണം പിൻവലിക്കാം; എങ്ങനെയെന്ന് അറിയാം .

എടിഎം സെന്ററിൽ നിന്ന് ഇനി കാർഡ് ഇല്ലാതെ പണം പിൻവലിക്കാം. യുപിഐയുടെ സഹായത്തോടെയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. പുതിയ മാറ്റം വന്നതോടെ എടിഎം കൗണ്ടറിൽ പോകുമ്പോൾ കൈയിൽ എടിഎം കാർഡ് കരുതേണ്ടെന്ന് ചുരുക്കം. മൊബൈലിലെ യുപിഐ ഉപയോഗിച്ച് പണം പിൻവലിക്കാം. ( withdraw cash from atm without atm card )

ആദ്യം എടിഎം മെഷീനിൽ കാഷ്ലസ് വിത്ഡ്രോവലിന് റിക്വസ്റ്റ് നൽകണം. മെഷീൻ ജെനറേറ്റ് ചെയ്യുന്ന ക്യൂ.ആർ കോഡ് യുപിഐ ആപ്പ് വഴി മൊബൈലിൽ സ്കാൻ ചെയ്യണം. ശേഷം എംപിൻ അടിച്ച് വേണം ട്രാൻസാക്ഷൻ പൂർത്തിയാക്കൻ. നിലവിൽ എല്ലാ എടിഎം സെന്ററുകളിലും ഈ സേവനം ലഭ്യമായിട്ടില്ല. ചില ബാങ്കുകൾ മാത്രമാണ് ഈ സേവനം നൽകുന്നത്.

ഈ വർഷം ആദ്യം എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നതിനുള്ള ചാർജ്ജ് സംബന്ധിച്ച് പുതിയ നിയമങ്ങൾ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മാറ്റവും അവതരിപ്പിക്കാനൊരുങ്ങുന്നത്

Leave a Reply