Spread the love
സിബിഐ മേധാവിക്ക് മുംബൈ പോലീസിന്റെ നോട്ടിസ്

മുംബൈ ∙ ഫോൺ ടാപ്പിങ്, ഡേറ്റാ ചോർത്തൽ കേസുമായി ബന്ധപ്പെട്ട് സിബിഐ മേധാവി സുബോധ് കുമാർ ജെയിസ്വാളിനു മുംബൈ പൊലീസ് സൈബർ സെല്ലിന്റെ നോട്ടിസ്. മഹാരാഷ്ട്ര പൊലീസ് ട്രാൻസ്ഫറിലെ അഴിമതി ആരോപണങ്ങളെക്കുറിച്ച് ഐപിഎസ് ഉദ്യോഗസ്ഥ രശ്മി ശുക്ല തയാറാക്കിയ റിപ്പോർട്ട് ചോർന്ന കേസിലാണ് നോട്ടിസ്. അടുത്ത വ്യാഴാഴ്ചയ്ക്കു മുൻപു ചോദ്യം ചെയ്യലിനു ഹാജരാകാൻ ആണ് നോട്ടീസ്. മുതിർന്ന രാഷ്ട്രീയ നേതാക്കളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ഫോൺ കോളുകൾ അന്വേഷണത്തിനിടെ അനധികൃതമായി ടാപ്പ് ചെയ്തെന്നും, പിന്നീട് അന്വേഷണ റിപ്പോർട്ട് ബോധപൂർവം ചോർത്തി നൽകിയെന്നുമാണ് ആരോപണം.

Leave a Reply