ഹൈബി ഈഡനെതിരായ സോളാർ പീഡന കേസ് സിബിഐ അവസാനിപ്പിക്കുന്നു. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയിൽ സിബിഐ റിപ്പോർട്ട് നല്‍കി. സോളാർ കേസ് പ്രതി നൽകിയ പരാതിയിലായിരുന്നു എംഎൽഎക്കെതിരെ കേസെടുത്തത്. എംഎൽഎ ഹോസ്റ്റലിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. പരാതിക്കാരിയുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്ന് സിബിഐ റിപ്പോർട്ടിൽ പറയുന്നു. കേസിലെ പരാതിക്കാരിക്കും തെളിവ് നൽകാൻ കഴിഞ്ഞില്ലെന്നുമാണ് സിബിഐ വ്യക്തമാക്കുന്നത്.സിബിഐ സംഘം രജിസ്റ്റർ ചെയ്ത ആറ് കേസുകളിലെ ആദ്യ കേസിന്റെ അന്വേഷണ റിപ്പോർട്ടാണ് കോടതിയില്‍ സമർപ്പിച്ചത്.അതേസമയം മറ്റ് കേസുകളില്‍ അന്വേഷണം തുടരുന്നുവെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു.