മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന്‍റെ വസതികളിലും ഓഫീസുകളിലും അടക്കം 9 ഇടത്ത് സിബിഐ റെയ്ഡ്. കാർത്തി ചിദംബരത്തിന്‍റെ 2010 മുതൽ 2014 വരെയുള്ള വിദേശ സാമ്പത്തിക ഇടപാടുകളാണ് സിബിഐ അന്വേഷിക്കുന്നത്. ചെന്നൈയിലും മുംബൈയിലും മൂന്ന് സ്ഥലങ്ങളിലും കർണാടക, പഞ്ചാബ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ ഓരോ ഇടങ്ങളിലുമാണ് റെയ്ഡ് നടന്നത്. ലണ്ടനിലുള്ള കാർത്തി ചിദംബരം ഉടൻ തന്നെ ട്വിറ്ററിൽ റെയ്ഡുകളോട് പ്രതികരിച്ചു. “എനിക്ക് എണ്ണം നഷ്ടപ്പെട്ടു, എത്ര തവണ സംഭവിച്ചു? ഒരു റെക്കോർഡ് ആയിരിക്കണം.”