Spread the love
സൈബർ തട്ടിപ്പ്: രാജ്യത്തെ 105 ഇടങ്ങളിൽ സിബിഐ പരിശോധന

സൈബർ കുറ്റവാളികൾക്കായി ചൊവ്വാഴ്ച സിബിഐ രാജ്യത്താകെ 105 സ്ഥലങ്ങളിൽ പരിശോധന. ഇന്റർപോൾ, എഫ്ബിഐ, റോയൽ കനേഡിയൻ മൗണ്ടൻ പൊലീസ്, ഓസ്‌ട്രേലിയൻ ഫെഡറൽ ഏജൻസി എന്നിവർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സൈബർ കുറ്റവാളികൾക്കെതിരെ ‘ഓപ്പറേഷൻ ചക്ര’ എന്ന പേരിൽ പരിശോധന ആരംഭിച്ചത്.300ഓളം പ്രതികൾ നിരീക്ഷണത്തിലാണ്. 105ൽ 87 സ്ഥലങ്ങളിൽ സിബിഐയും 18 സ്ഥലങ്ങളിൽ സംസ്ഥാന പൊലീസും തിരച്ചിൽ നടത്തി. രാജസ്ഥാനിൽ നടത്തിയ പരിശോധനയിൽ ഒന്നരക്കോടി രൂപയും ഒന്നര കിലോ സ്വർണവും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്.

Leave a Reply