Spread the love
സിബിഎസ്‌ഇ 10, 12 ക്ലാസുകളിലെ കംപാര്‍ട്ട്മെന്റ് പരീക്ഷ 2022: അഡ്മിറ്റ് കാര്‍ഡ് വെബ്സൈറ്റില്‍

ദില്ലി: സിബിഎസ് ഇ പരീക്ഷ കംപാര്‍ട്ട്മെന്‍് എക്സാം 2022 അഡ്മിറ്റ് കാര്‍ഡ് ഔദ്യോ​ഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
10th, 12th ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള CBSE കമ്ബാര്‍ട്ട്മെന്റ് പരീക്ഷ 2022 അഡ്മിറ്റ് കാര്‍ഡ് ആണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ പുറത്തിറക്കിയത്. റെ​ഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള അഡ്മിറ്റ് കാര്‍ഡ് ഔദ്യോഗിക വെബ്‌സൈറ്റുകളായ cbse.gov.in, parikshasangam.cbse.gov.in എന്നിവയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം.

ഡൗണ്‍ലോഡ് ചെയ്യേണ്ടെതെങ്ങനെ?
ഔദ്യോദ​ഗിക വെബ്സൈറ്റായ cbse.gov.in സന്ദര്‍ശിക്കുക. തുടര്‍ന്ന് പരീക്ഷ സം​ഗം പോര്‍ട്ടല്‍ എന്ന ലിങ്ക് ഓപ്പണ്‍ ചെയ്യുക
പരീ​ക്ഷ സം​ഗം പോര്‍ട്ടലില്‍ പ്രീ എക്സാം ആക്റ്റിവിറ്റീസ് എന്ന ലിങ്ക് ഓപ്പണ്‍ ചെയ്യുക
തുടര്‍ന്ന് Admit Card, Centre Material for Comptt Exam 2022 എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
ഓണ്‍ലൈന്‍ യൂസര്‍ ഐ‍ഡി നല്‍കുക
അഡ്മിറ്റ് കാര്‍ഡ് പ്രിന്റൗട്ട് എടുക്കുക

94.40 ശതമാനം വിജയമാണ് ഇക്കുറി സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാ ഫലത്തില്‍ ഉണ്ടായത്. തിരുവനന്തപുരമാണ് മേഖലകളില്‍ ഏറ്റവും മികച്ച വിജയം നേടി ഒന്നാമതെത്തിയത്. 99.68 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയ ശതമാനം. പെണ്‍കുട്ടികളില്‍ 95.21 ശതമാനം പേര്‍ വിജയം നേടി. സി ബി എസ് ഇ റിസള്‍ട്ടസ്, ഡിജിലോക്കര്‍, എന്നീ സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ ഫലം അറിയാനാവും.

ഏറെ നീണ്ടു നിന്ന അനിശ്ചിതത്വത്തിന് ഒടുവിലാണ് സി ബി എസ് ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചത്. 92.71 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരി പഠനത്തിന് അര്‍ഹരായി. ഏറ്റവും കൂടുതല്‍ വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്. 98.83 ശതമാനം. സംസ്ഥാനങ്ങളിലെ വിജയ ശതമാനത്തില്‍ രണ്ടാം സ്ഥാനം കേരളത്തിലാണ്. ആന്ധ്ര പ്രദേശിനാണ് ഒന്നാം സ്ഥാനം. പ്ലസ് ടു പരീക്ഷയില്‍ 94.54 ശതമാനം പെണ്‍കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നൂറ് ശതമാനം വിജയമുണ്ട്. cbse.nic.in എന്ന സെറ്റില്‍ ഫലം ലഭ്യമാകും. അതേസമയം കൊവിഡ് സാഹചര്യത്തില്‍ ഇളവ് വന്നതോടെ അടുത്ത വര്‍ഷം ഫെബ്രുവരി പതിനഞ്ച് മുതല്‍ പ്ലസ്ടു പരീക്ഷ നടത്തുമെന്നും സി ബി എസ് ഇ അറിയിച്ചു.

Leave a Reply