സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷാ ഫലം ജൂലൈ നാലിന് പ്രഖ്യാപിച്ചേക്കും. പന്ത്രണ്ടാം ക്ലാസ് ഫലം ആറുദിവസത്തിന് ശേഷം ജൂലൈ പത്തിന് പ്രസിദ്ധീകരിച്ചേക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
cbse.gov.in, cbresults.nic.in എന്നീ വെബ്‌സൈറ്റുകള്‍ വഴി വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാം.
പത്ത്, പന്ത്രണ്ട് ക്ലാസുകളിലായി 35 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 21 ലക്ഷം വിദ്യാര്‍ഥികള്‍ പത്താം ക്ലാസ് പരീക്ഷയാണ് എഴുതിയത്. ടേം രണ്ട് പരീക്ഷയുടെ ഫലമാണ് പുറത്തുവരാന്‍ പോകുന്നത്. ടേം ഒന്ന് പരീക്ഷ നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് നടന്നത്.
കോവിഡ് കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ അധ്യയനവര്‍ഷം സിബിഎസ്‌ഇ ഓഫ്‌ലൈനായി പരീക്ഷ നടത്തിയത്. പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് ജയിക്കാന്‍ കുറഞ്ഞത് 30 ശതമാനം മാര്‍ക്ക് വേണം.