ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
രാജ്യത്തെ രൂക്ഷമായ കോവിഡ് സാഹചര്യവും, ലോക്ക്ഡൗണും പരിഗണിച്ചായിരുന്നു തീരുമാനം.പരീക്ഷ റദ്ദാക്കൽ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും,പ്ലസ് ടു മൂല്യനിർണയത്തിന് കൃത്യമായ മാനദണ്ഡങ്ങൾ വേണമെന്നും മാനേജ്മെന്റ്കൾ ആവശ്യപ്പെട്ടു. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കേന്ദ്രത്തിന്റെ തീരുമാനം അറിയിക്കാൻ കോടതി അനുവദിച്ച സമയം വ്യാഴാഴ്ച കഴിഞ്ഞിരിക്കേയാണ് നിർണായകമായ തീരുമാനം.തീരുമാനം ഉടൻ ഉണ്ടാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി പറഞ്ഞിരുന്നുവെങ്കിലും,അദ്ദേഹത്തിൻറെ അനാരോഗ്യത്തെ തുടർന്ന് തീരുമാനം വൈകിയ സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്.
കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നേരത്തെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കുകയും പ്ലസ് ടു പരീക്ഷകൾ മാറ്റി വയ്ക്കുകയും ചെയ്തിരുന്നു. മാത്രമല്ല, മാറ്റിവെച്ച പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജിയും നിലനിന്നിരുന്ന സാഹചര്യംകൂടി പരിഗണിച്ചാണ് കേന്ദ്രസർക്കാരിനെ നിർണായക തീരുമാനം.കൗൺസിൽ ഫോർ ദ് ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐസിഎസ്ഇ) പ്ലസ് ടു പരീക്ഷകളും റദ്ദാക്കി.