Spread the love

കാലടി∙ സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിന് ഇന്നു തിരി തെളിയും. കാലടി ശ്രീ ശാരദ വിദ്യാലയത്തിലാണ് പ്രധാന വേദി. ഇന്നു രാവിലെ 10.30നു നടി നവ്യ നായർ ഉദ്ഘാടനം ചെയ്യും. 15-ാമത് കലോത്സവത്തിന്റെ പ്രതീകമായി, ആദിശങ്കര ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി കെ.ആനന്ദ് 15 ദീപങ്ങൾ തെളിക്കും. സിബിഎസ്‌ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ടി.പി.എം.ഇബ്രാഹിംഖാൻ അധ്യക്ഷത വഹിക്കും.

26ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം നടി രജീഷ വിജയൻ ഉദ്ഘാടനം ചെയ്യും. ബെന്നി ബഹനാൻ എംപി അധ്യക്ഷത വഹിക്കും. 25 വേദികളിലായി 140 ഇനങ്ങളിലാണ് മത്സരങ്ങൾ ‍ നടക്കുന്നത്. ശ്രീ ശാരദ വിദ്യാലയ കൂടാതെ ശ്രീശങ്കര കോളജ്, ആദിശങ്കര എൻജിനീയറിങ് കോളജ്, ആദിശങ്കര ബിഎഡ് ട്രെയ്നിങ് കോളജ് എന്നിവയും മത്സര വേദികളാകും. പതിനായിരത്തോളം വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുക്കും. രാവിലെ 8 മുതൽ രാത്രി 9 വരെയാണ് മത്സരങ്ങൾ‍‍.

ശ്രീ ശാരദ വിദ്യാലയത്തിലെ പ്രധാന മത്സര വേദിക്ക്, കഴിഞ്ഞ ദിവസം അന്തരിച്ച സാഹിത്യകാരി പി.വത്സലയുടെ പേര‌ു നൽകി. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും കലോത്സവം. ദിവസവും പായസം അടക്കമുള്ള വിഭവസമൃദ്ധമായ സദ്യ ഒരുക്കിയിട്ടുണ്ട്. 3 ദിവസങ്ങളിലായി ഏകദേശം 75,000 പേർ ഭക്ഷണപ്പുരയിൽ എത്തുമെന്നാണ് കണക്കാക്കുന്നത്. കലോത്സവങ്ങളുടെ കലവറയിലെ സ്ഥിരം സാന്നിധ്യമായ പഴയിടം നമ്പൂതിരിക്കാണ് പാചക ചുമതല.

Leave a Reply