ന്യൂഡൽഹി:കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു.

റദാക്കിയ പരീക്ഷക്ക് പകരം മൂല്യനിർണയത്തിനുള്ള മാനദണ്ഡം രൂപീകരിക്കാൻ 12 സമിതി രൂപീകരിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. വിദ്യാഭ്യാസ മന്ത്രാലയം ജോയിൻ സെക്രട്ടറി വിപിൻ കുമാറാണ് സമിതി അധ്യക്ഷൻ. മലയാളിയും സിബിഎസ്ഇ ഡയറക്ടറുമായ (അക്കാദമിക് )ഡോ. ജോസഫ് ഇമ്മാനുവലും സമിതിയിൽ അംഗമാണ്.
എന്നാൽ സിബിഎസ്ഇക്ക് പിന്നാലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ്ങിന് കീഴിലുള്ള പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും റദ്ദാക്കിയിരിക്കുകയാണ് അധികൃതർ. റദ്ധാക്കൽ കോവിഡ് സാഹചര്യം പരിഗണിച്ചാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ.രമേശ് പൊക്രിയാൽ പറഞ്ഞു. ജൂണിൽ ർ നിശ്ചയിച്ചിരുന്ന തിയറി,പ്രാക്ടിക്കൽ പരീക്ഷകളാണ് റദ്ദാക്കിയത്.