ന്യൂഡൽഹി:സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുമെന്ന് കേന്ദ്രം.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ റദ്ദാക്കില്ല, പരീക്ഷ ജൂലൈ പകുതി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ നടത്തിയേക്കും. തീയതി ജൂൺ ഒന്നിന് പുറത്തിറക്കുമെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ തീരുമാനമായി. എന്നാൽ പ്രധാന വിഷയങ്ങൾക്ക് മാത്രമേ പരീക്ഷ നടത്താവൂ എന്ന് വിവിധ സംസ്ഥാനങ്ങൾ അഭിപ്രായപ്പെട്ടു. വിവിധ സ്ട്രീമുകളിലായി 19 പ്രധാന വിഷയങ്ങളിൽ പരീക്ഷകൾ നടത്തുന്നനോട് സംസ്ഥാനങ്ങളും, കേന്ദ്രവും യോജിപ്പ് രേഖപ്പെടുത്തി.അന്തിമ തീരുമാനം സംസ്ഥാനങ്ങൾക്ക് എടുക്കാം.
കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പരീക്ഷ ഉപേക്ഷിക്കണമെന്ന് ഡൽഹി ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇന്റെർണൽ അസ്സസ്മെന്റിന്റെയും, ഇതുവരെയുള്ള പ്രകടനത്തിലും അടിസ്ഥാനത്തിൽ മാർക്ക് നിർണായിക്കാമെന്നായിരുന്നു വാദം.എന്നാൽ കേന്ദ്ര തീരുമാനം അനുസരിച്ച് കേരളത്തിൽ പരീക്ഷ നടത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെകേരളത്തിൽ പരീക്ഷ നടത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. കണക്കുകളനുസരിച്ച് 14,30,247 വിദ്യാർഥിയാണ് പരീക്ഷ എഴുതുന്നത്. ഇന്നലെ നടന്ന യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, വിദ്യാഭ്യാസ മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവരും കേന്ദ്രമന്ത്രിയായ രമേശ് പൊക്രിയാൽ, സ്മൃതി ഇറാനി, പ്രകാശ് ജാവഡേക്കർ എന്നിവരും പങ്കെടുത്തു.