തിരുവനന്തപുരം: വന്യജീവ വാരാഘോഷത്തിന്‍റെ ഭാഗമായി ഒക്ടോബർ രണ്ടു മുതൽ എട്ടുവരെ സംസ്ഥാനത്തെ വന്യജീവി സങ്കേതകങ്ങളിലും മൃഗശാലകളിലും സഞ്ചാരികൾക്ക് പ്രവേശനം സൗജന്യമാക്കി. വാരാഘോഷത്തോടനുബന്ധിച്ച് വനംവകുപ്പ് പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കുമായി നിരവധി മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.