Spread the love

ബെംഗളൂരു∙ രാത്രിയിൽ അനുവദനീയമായ സമയം കഴിഞ്ഞിട്ടും ബാറിൽ ആഘോഷം തുടർന്ന കന്നഡ സിനിമാ താരങ്ങൾക്ക് എതിരെ പൊലീസ് കേസെടുത്തു. നടൻ ദർശൻ തൊഗുദ്വീപ, സുമലത എംപിയുടെ മകനും നടനുമായ അഭിഷേക് അംബരീഷ്, നടനും നിർമാതാവുമായ റോക്ക്‌ലൈൻ വെങ്കിടേഷ് എന്നിവർക്ക് എതിരെയാണ് കേസ് .

ദർശന്റെ കന്നഡ സിനിമ കാട്ടീര നൂറു കോടി കലക്‌ഷൻ നേടിയതിന്റെ ഭാഗമായി രാജാജിനഗറിലെ ബാറിൽ ആഘോഷം നടത്തിയിരുന്നു . രാത്രി 12.30ന് എത്തിയ പൊലീസ് ആഘോഷം അവസാനിപ്പിക്കാൻ താരങ്ങളോട് പറഞ്ഞു . എന്നാൽ രാവിലെ വരെ മദ്യ സൽക്കാരം ഉൾപ്പെടെ തുടർന്നതായി കണ്ടെത്തിയതോടെയാണ് പൊലീസ് ഇവർക്കെതിരെ കേസ് എടുത്തത്.

Leave a Reply