മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ വലിയ ആരാധകരെ നേടിയെടുത്ത താരമാണ് ഡോ.റോബിൻ രാധാകൃഷ്ണൻ. ഷോയിലുള്ളപ്പോഴും ഷോയ്ക്ക് ശേഷവും വലിയ വിവാദങ്ങൾ താരവുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു. ഷോയിലെ റോബിന്റെ സഹമത്സരാർത്ഥിയായിരുന്ന ദിൽഷയുമായുള്ള അടുപ്പവും പെരുമാറ്റവും അല്ല വൈകാതെ ഇരുവരും പ്രണയബന്ധത്തിൽ ആവുമെന്നും കല്യാണം കഴിക്കും എന്നുമെല്ലാം പ്രേക്ഷകരിൽ തോന്നിപ്പിച്ചിരുന്നു എങ്കിലും നടന്നത് മറ്റൊന്നായിരുന്നു.
ബിഗ് ബോസിന് ശേഷം റോബിന്റെ അഭിമുഖം എടുക്കാൻ അപ്രതീക്ഷിതമായി എത്തിയ അവതാരകയും, യുവ സംരംഭകയുമായ ആരതി പൊടിയുമായി താരം പ്രണയത്തിൽ ആവുകയായിരുന്നു. ഇതിലും പല പ്രതിസന്ധികളും ഇരുവരും നേരിട്ടിരുന്നുവെങ്കിലും ഏറ്റവും ഒടുവിൽ ഇക്കഴിഞ്ഞ ദിവസം ഗുരുവായൂർ അമ്പല നടയിൽ വച്ച് താലികെട്ടി റോബിൻ കെട്ടി റോബിൻ ആരതിയെ എന്നെന്നേക്കുമായി സ്വന്തമാക്കിയിരുന്നു.അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു അത്.
ഇപ്പോഴിതാ നീണ്ട 7 ദിവസത്തെ വിവാഹ ആഘോഷങ്ങൾക്ക് ശേഷം അസർബൈജാനിൽ ഹണിമൂൺ ആഘോഷത്തിലാണ് ഇരുവരും. ഇതിന്റെ വീഡിയോ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
കൊച്ചുകുട്ടികളെ പോലെ മഞ്ഞ് പരസ്പരം വാരിയെറിഞ്ഞും മഞ്ഞിൽ ഉരുണ്ടു കളിച്ചും മഞ്ഞിൽ പൊതിഞ്ഞുമാണ് ഇവർ അസർബൈജാനിലെ മഞ്ഞ് യാത്ര ആഘോഷിക്കുന്നത്. ഇരുവരും എൽകെജി കുട്ടികളെക്കാളും വികൃതിയെന്നാണ് ആരാധകരുടെ കമന്റുകൾ. ഇരുവരും ആദ്യമായാണ് മഞ്ഞ് കാണുന്നതെന്നാണ് ആരതി വീഡിയോയിൽ പറയുന്നത്.