മഡ്ഡോക് ഫിലിംസിന്‍റെ സൂപ്പര്‍നാച്വറല്‍ യൂണിവേഴ്സിലെ പുതിയ ചിത്രമായ ഥമ്മ റിലീസിനൊരുങ്ങുകയാണ്. ആദിത്യ സർപോദർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒക്ടോബർ 21 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രശ്‌മിക മന്ദാന, ആയുഷ്മാൻ ഖുറാന എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ നവാസുദ്ധീൻ സിദ്ധിഖിയും പ്രധാന കാഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അഞ്ച് മാറ്റങ്ങളായിരുന്നു ചിത്രത്തിന് സെൻസർ ബോർഡ് നിർദ്ദേശിച്ചിരുന്നത്. രശ്‌മികയുടെ ലിപ്‌ലോക്ക് സീൻ 30% കുറയ്ക്കണം, രക്തം കുടിക്കുമ്പോഴുള്ള ശബ്ദം പരമാവധി കുറയ്ക്കണം എന്നീ പ്രധാന നിർദ്ദേശങ്ങളാണ് സെൻസർ ബോർഡ് മുന്നോട്ട് വെച്ചത്. സ്ത്രീ, ഭേദിയ, മുഞ്ജ്യ തട്അങ്ങീ ചിത്രങ്ങളാണ് മഡ്ഡോക് യൂണിവേഴ്‌സിലെ മുൻ ചിത്രങ്ങൾ.
വാമ്പയര്‍ പ്രണയകഥ
“ഈ പ്രപഞ്ചത്തിന് ഒരു പ്രണയകഥ ആവശ്യമായിരുന്നു, നിർഭാഗ്യവശാൽ, ഇത് രക്തരൂക്ഷിതമായ ഒന്നാണ്” എന്നാണ് ഥമ്മ ടീസര്‍ വീഡിയോയിലെ തുടക്ക വാചകം, പശ്ചാത്തലത്തിൽ അർജിത് സിംഗിന്‍റെ ശബ്ദത്തില്‍ ഒരു ഗാനവും ഉണ്ട്. ഒരു വാമ്പയര്‍ പ്രണയകഥയാണ് ഇത്തവണ മഡ്ഡോക് സൂപ്പര്‍നാച്വറല്‍ യൂണിവേഴ്സില്‍ പറയുന്നത് എന്നാണ് സൂചന.









