Spread the love
ബേബി ഡാം ബലപ്പെടുത്തണമെന്ന് കേന്ദ്രം; സംസ്ഥാനത്തിന് കത്തയച്ചു

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് കത്തയച്ചു. തമിഴ്നാടിന്റെ ആവശ്യപകാരമാണ് കേന്ദ്ര നിർദ്ദേശം. കേന്ദ്ര ജല ജോയിന്റെ സെക്രട്ടറിയാണ് സംസ്ഥാന സര്‍ക്കാരിന് കത്തയച്ചത്. എർത്ത് ഡാമും ബലപ്പെടുത്തണം, അപ്രോച്ച് റോഡിൽ അറ്റകുറ്റ പണി നടത്തണം എന്നിവയാണ് കത്തിലെ ആവശ്യം. കേരളം മരവിപ്പിച്ച ഉത്തരവിലെ ആവശ്യങ്ങൾ നടപ്പാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെടുന്നു.

Leave a Reply